ജി എം യു പി സ്ക്കൂൾ മാടായി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുസ്ലീങ്ങൾ തുടങ്ങി പിന്നാക്ക വിഭാഗത്തിന് ഏറെ സ്വാധീനമുള്ള പുതിയങ്ങാടിയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ ഔദാര്യമെന്ന് പഴയതലമുറ വിശേഷിപ്പിച്ച എലിമെന്ററി സ്കൂൾ സ്ഥാപിതമാവുന്നത്.

ബ്രിട്ടീഷുകാരുടെ ഭരണകാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് ഗുമസ്തപ്പണിക്ക് ആളെക്കൂട്ടുക എന്നതിനപ്പുറം  ഒരുലക്ഷ്യവും ഉണ്ടായിരുന്നില്ല ഇത്തരം സ്ഥാപനങ്ങളുടെ രൂപികരണത്തിന് എന്നത് ഒരു ചരിത്രസത്യമാണ്. മത്സ്യബന്ധനം മാത്രം തൊഴിലായി സ്വീകരിച്ച ഒരു സമൂഹം അന്നന്ന് ജീവിതം കഴിയുന്നതിനു വേണ്ട അന്നം ഉണ്ടാക്കുക എന്നലക്ഷ്യമല്ലാതെ, മറ്റ് യാതൊരു കാഴ്ചപ്പാടും ഇല്ലാതിരുന്ന , പ്രത്യേകിച്ച് കടലിൽ നിന്നു തിരിച്ചുവന്നാൽ അന്നന്നത്തെ കടൽവിശേഷങ്ങൾ വളരെ ആവേശത്തോടെ പരസ്പരം കൈമാറുന്നതിൽ മാത്രം ആനന്ദം കണ്ടെത്തുന്ന സമൂഹത്തിനിടയിലേക്ക് ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് ജി.എം.യു.പി.സ്കൂൾ, മാടായി.കടന്നുവന്നത്.


ജി എം യു  പി സ്കൂൾ മാടായി  1906ഇൽ സ്ഥാപിതമായി . അറബി മലയാളം സംസാരിക്കുകയും ആധുനിക വിദ്യാഭ്യാസവും നിഷിദ്ധവുമാണെന്നും കരുതിയ ഒരു സമൂഹത്തിലാണ് ചിറക്കൽ താലൂക് ബോർഡിന്റെ ഉടമസ്ഥതയിൽ ഈ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ പുതിയങ്ങാടിയിൽ നിന്നും ചേർന്ന 14 കുട്ടികളും മുട്ടത്തു നിന്നും ചേർന്ന 3 കുട്ടികളും ചേർന്ന ഏകാധ്യാപക വിദ്യാലയം  ആയിരുന്നു ജി എം യു പി മാടായി. ജുമാ അത്ത് പള്ളിയുടെ തെക്ക് ഭാഗത്തു ഉണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ മുകളിയായിരുന്നു നമ്മുടെ വിദ്യാലം പ്രവർത്തനം  ആരംഭിച്ചത്. എന്നാൽ കുട്ടികളുടെ എണ്ണം വർധിച്ചതോടുകൂടി കൂടുതൽ സൗകര്യമുള്ള ദർസ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക് മാറുകയായിരുന്നു. തുടർന്ന് 70 -ഓളം ആദ്യപർഗറും 2000-ത്തിൽ അദീഗം വിദ്യാത്ഥികളും ഉള്ള ഒരു വിദ്യാലയായി മാറീട്ടുണ്ടായിരുന്നു നമ്മുടെ ജി എം ഉ പി. 2009-ഇൽ സ്വന്തമായ സ്ഥലത്തു സുനാമി ഫണ്ടിൽനിന്നും നിർമ്മിതമായ  നാല് ക്ലാസ് മുറികളും തുടർന്ന് മാടായി പഞ്ചായത്ത് നിർമിച്ച തന്ന നാല് ക്ലാസ് മുറികളും ചേർന്ന ഒരു ഇരുനില കെട്ടിടവും 2021-ഇൽ തീരദേശ വകുപ്പ്‌ നിർമിച്ചു തന്ന 8 ക്ലാസ്സ്മുറികളോട്  കൂടിയ മറ്റൊരു ഇരുനില കെട്ടിടവും ഇന്ന് ജി എം യു  പിക്കുണ്ട് . കല്യാശ്ശേരി  മണ്ഡലം M L A -യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും ലഭ്യമായ രണ്ട ബസ്സുകൾ സർവീസ് നടത്തുന്ന മലയാളം ഇംഗ്ലീഷ് ഭാഷകൾ പഠനമാധ്യമമായുള്ള 850 കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയമാണ് 2021-22  ജി എം യുപി സ് മാടായി .