ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2020-21 ൽ ലഭിച്ച അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2020-21ൽ ലഭിച്ച അംഗീകാരങ്ങൾ

പുതുവർഷാശംസകൾ- വ്യത്യസ്തം, അനുപമം

ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളായ ഇരട്ടകൾ വാർത്തകളിൽ ഇടം പിടിച്ചത് ആശംസാ കാർഡുകൾ ഉണ്ടാക്കിയാണ്. കോവിഡിനെത്തുടർന്ന് വീട്ടിൽ അടച്ചിരിപ്പിന്റെ വിരസതയകറ്റാനും സർഗ്ഗശേഷി പ്രകടിപ്പിക്കാനും ഈ കുട്ടികൾ സ്വന്തം കൈപ്പടയിൽ ആശംസാ കാർഡുകൾ തയ്യാറാക്കുന്നു. ചിത്രം വരയിൽ ഇതിനകം തന്നെ കഴിവു തെളിയിച്ച ഇവർക്ക് വഴികാട്ടുന്നതും പ്രോത്സാഹിപ്പിക്കുന്നതും മാതാപിതാക്കൾ തന്നെയാണ്.