ജി.യു. പി. എസ്. ചിറ്റുർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാടിനെ മുഖം നിഷ്കളങ്കതയുടെതാണ് വെച്ചുകെട്ടലിന്റെയോ  അണിഞ്ഞൊരുങ്ങലിന്റെയോ  ഭാരങ്ങൾ ഇല്ലാതെയുള്ള നാട്ടുസൗന്ദര്യം പാലക്കാടൻ പ്രകൃതിയെപ്പോലെ തന്നെ പാലക്കാടൻ ഭാഷയെയും അനുഗ്രഹീതം ആക്കിയിട്ടുണ്ട് അത്തരം നാട്ടുവഴികളിലെ നാട്ടുഭാഷയിലൂടെ ഒരു കൊച്ചു യാത്ര......

  1. മീർ - ഉറുമ്പ്
  2. ചൊകര -രക്തം
  3. ഈലുംകോൾ -ഈർക്കിൽ
  4. ഞങ്ങ -ഞങ്ങൾ
  5. നിങ്ങ -നിങ്ങൾ
  6. കണ്ടവേ -കണ്ടു
  7. കുട്ടംകൂടി -സംസാരിച്ചു
  8. നെലവിളി -ഉച്ചത്തിൽ സംസാരിക്കുക
  9. തൊങ്ങനെ -ധാരാളം
  10. പരീമ്പറം -പിൻഭാഗം
  11. ഉമ്മറം -മുൻഭാഗം
  12. ചണ്ട-വഴക്ക്
  13. മോക്‌റ്‌ -മുഖം
  14. നാൻ-ഞാൻ
  15. നമ്മ -നമ്മൾ
  16. എങ്കിടിക്ക് -എവിടേക്ക്
  17. വെടിച്ചില്ല -  ഉണങ്ങിയില്ല
  18. ചെടിച്ചു -മുഷിഞ്ഞു
  19. മോന്തി -വൈകുന്നേരം
  20. മണ്ടകാഞ്ഞു -കഷ്ടപ്പെട്ടു
  21. പിത്തന -ഏഷണി
  22. തോപ്പക്കടിയോ -പെട്ടന്ന്
  23. ഇളവൻ-കുമ്പളങ്ങ
  24. ഏപ്പത്തെട്ട്‍ -തർക്കുത്തരം
  25. വഗിരി -വരപ്പെട്ടു
  26. തിമിര് -അഹംഭാവം
  27. പോസ്‌കനെ-പെട്ടന്ന്