ജി.യു.പി.എസ്. പുല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1924ൽ സ്ഥാപിതമായ വിദ്യാലയം നിരവധി പ്രശ്നങ്ങൾ താണ്ടിയും പരീക്ഷണങ്ങൾ അതിജീവിച്ചുമാണ് ഇന്ന് കാസർഗോഡ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായി ഉയർന്നിരിക്കുന്നത്. പാഠ്യ പാഠ്യേതര മേഖലകളിൽ എക്കാലവും മികച്ച മുന്നേറ്റങ്ങൾ കൈവരിക്കുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വാടക കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയം 1957 ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥല പരിമിതി മൂലം പുല്ലൂർ സർവ്വീസ് സൊസൈറ്റി ഹാളിൽ ആയിരുന്നു ആദ്യ കാലങ്ങളിൽ ക്ലാസുകൾ.

1974ൽ വിദ്യാലയത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങൾ വിപുലമായി നടത്തപ്പെട്ടു. ആഘോഷത്തിൻ്റെ ഭാഗമായി പി.ടി.എ യുടെയും നാട്ടുകാരുടേയും സഹകരണത്തിൽ സെമി പെർമനൻ്റ് കെട്ടിടം നിർമിക്കുകയും വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ അതിലേക്ക് മാറ്റുകയും ചെയ്തു.1992 ൽ സ്കൂൾ വാർഷികവും ഹെഡ്മാസ്റ്റർക്കുള്ള യാത്രയയപ്പും നടത്തുന്നതിനായി രൂപീകരിച്ച ആഘോഷ കമ്മിറ്റിക്ക് സെമി പെർമനൻ്റ് കെട്ടിടം പെർമനൻ്റാക്കുവാൻ സാധിച്ചു. 1996 ൽ ഡി.പി.ഇ.പി.സഹായത്താൽ ഒരു ക്ലസ്റ്റർ ക്ലാസ് മുറിയും മൂന്ന് അഡീഷണൽ ക്ലാസ് മുറിയും ഉൾപ്പെടുന്ന കെട്ടിടത്തിൻ്റെ ചുമതല പി.ടി.എ ഏറ്റെടുക്കുകയും 1997ൽ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു.2005 ൽ സബ് ജില്ല സ്കൂൾ കലോത്സവം സംഘാടക സമിതിയും എസ്.എസ്. എ യുടെ സഹായത്താൽ ഒരു ലൈബ്രറി മുറിയും ഒരു ക്ലാസ് മുറിയും നിർമിക്കുകയുണ്ടായി. 2014ൽ എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി ബഹു.എം.പി. ശ്രീ പി.കരുണാകരൻ്റെ സഹായത്താൽ മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം പണിത്പ്രവർത്തനനിരതമായി.തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 1994 മുതൽ സ്കൂൾ കളിസ്ഥലം ,സ്റ്റേജ്, ഭോജന ശാല, പാചകപ്പുര എന്നിവ വിപുലപ്പെടുത്തി. 1995 ൽ ശ്രീ.രാമൻ രജിസ്ട്രാർ മോട്ടോർ പമ്പും വാട്ടർ ടാങ്കും നൽകി കൊണ്ട് കുടിവെള്ളത്തിനുള്ള സാഹചര്യം മെച്ചപ്പെടുത്തി. 2006 ൽ സ്വജൽ ധാര പദ്ധതിയിൽ ഒരു കുഴൽ കിണറും എസ്.എസ്.എ, ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെ മൂത്രപ്പുരകളുടെ എണ്ണം വർധിപ്പിച്ചു.പ്ലാറ്റിനം ജൂബിലിയുടെ സ്മാരകമായി ശ്രീ .വി . കോമൻ മാസ്റ്ററുടെ സ്മരണയ്ക്ക് മക്കൾ സ്കൂളിന് ഒരു ഗേറ്റ് നിർമിച്ച് നൽകി. എസ്. എസ്. എ പുല്ലൂർ പെരിയ പഞ്ചായത്ത് സഹായത്താൽ ആറ് ക്ലാസ് മുറികൾ ടൈൽ പാകി മോടി കൂട്ടി.ഐ.ടി പഠനത്തിന് സഹായകരമായി വിവിധ ഏജൻസികളിൽ നിന്നായി കമ്പ്യൂട്ടറുകൾ സ്കൂളിന് ലഭിച്ചു.ഉദുമ എം.എൽ. എ ശ്രീ.കെ.കുഞ്ഞിരാമൻ അവർകളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഒരു കെട്ടിടം പൂർത്തിയാക്കി.

കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എ ,മദർ പി.ടി.എ ,മറ്റ് അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളാൽ ഇന്ന് പുല്ലൂരിൻ്റെ യശസ്സുയർത്തി പുല്ലൂർ ഗവ.യു.പി സ്കൂൾ ശതാബ്ധി നിറവിൽ എത്തി നിൽക്കുന്നു.