സഹായം Reading Problems? Click here


ജി.ബി.എച്ച്.എസ്.എസ്. ചവറ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.ബി.എച്ച്.എസ്.എസ്. ചവറ
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1909
സ്കൂള്‍ കോഡ് 41012
സ്ഥലം കൊല്ലം
സ്കൂള്‍ വിലാസം ചവറ പി.ഒ,
കൊല്ലം
പിന്‍ കോഡ് 691583
സ്കൂള്‍ ഫോണ്‍ 04762680095
സ്കൂള്‍ ഇമെയില്‍ 41012chavara@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല ചവറ

ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ യു.പി
എച്ച്.എസ്.
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌/ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം
പെണ്‍ കുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം 1033
അദ്ധ്യാപകരുടെ എണ്ണം 40
പ്രിന്‍സിപ്പല്‍ ‍‍‍‍ഷൈല
പ്രധാന അദ്ധ്യാപകന്‍ കബിര്‍കുട്ടി. എസ്
പി.ടി.ഏ. പ്രസിഡണ്ട് താജുദീന്‍
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
ഇ-വിദ്യാരംഗം‌ സഹായം
08/ 01/ 2017 ന് Kannans
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 8 / 10 ആയി നല്‍കിയിരിക്കുന്നു
8/10 stars


കൊല്ലം നഗരത്തില്‍ചവറ സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സ൪ക്കാര്‍ വിദ്യാലയമാണ് ജി.ബി.എച്ച്.എസ്.എസ്. ചവറ.ശതാബാദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരന്‍ തമ്പി മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച ചവറ ഗവ : ഹൈസ്ക്കൂള്‍ കരുനാഗപ്പളളി , കുന്നത്തൂര്‍ താലൂക്കുകളിലെ ജനങ്ങലുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ് കൃഷ്ണന്‍ നമ്പ്യാര്‍ , ശ്രീ മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാര്‍ഡ് നേടിയ ശ്രീ ത്രിവിക്രമ വാര്യര്‍ , ശ്രീ എം . പി . രാമന്‍ നായര്‍ , ശ്രീമതി ഭാര്‍ഗ്ഗവി അമ്മ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവര്‍ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞന്‍ പിളള , പത്മശ്രീഒ . എന്‍ .വി കുറുപ്പ് , ശ്രീ എസ് . സുബ്രഹ്മണ്യന്‍ പോറ്റി , ശ്രീ സി . എന്‍ . ശ്രീകണ്ഠന്‍ നായര്‍ , ശ്രീ ടി . എന്‍ . ഗോപിനാഥന്‍ നായര്‍ , ശ്രീ പുളിമാന പരമേശ്വരന്‍ പ്ളള , ശ്രീ ബേബി ജോണ്‍ , ശ്രീ സാംബശിവന്‍ എന്നിവര്‍ ഇതില്‍ ഉള്‍‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പര്‍ശം ഏല്‍ക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി ഇന്നും ചവറ ഗവ : ഹയര്‍സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

'എന്‍ .സി . സി . S. P. C

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പൊന്‍കുന്നം ദാമോദരന്‍
  2. മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്
  3. കൃഷ്ണന്‍ നമ്പ്യാര്‍
  4. മഠത്തില്‍ ശങ്കുപ്പിളള
  5. ത്രിവിക്രമ വാര്യര്‍
  6. എം . പി . രാമന്‍ നായര്‍
  7. ഭാര്‍ഗ്ഗവി അമ്മ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ജ്ഞാനപീഠ ജേതാവ് പ്രൊ.ഒ.എന്‍.വി.കുറുപ്പ് [1] [2]
  2. ശൂരനാട് കു‍‍ഞ്ഞന്‍പിള്ള,എഴുത്തുകാരന്‍ -English Wikipedia
  3. വി.സാംബശിവന്‍ - പ്രശസ്ത കഥാപ്രാസംഗികന്‍ - [3]
  4. കുമ്പളത്ത്ശങ്കുപ്പിള്ള-[4]
  5. സി.എന്‍.ശ്രീകണ്ഠന്‍നായര്‍ -[[5]]

വഴികാട്ടി

Loading map...

"http://schoolwiki.in/index.php?title=ജി.ബി.എച്ച്.എസ്.എസ്._ചവറ&oldid=198148" എന്ന താളിൽനിന്നു ശേഖരിച്ചത്