ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ത‍ുടക്കത്തിൽ 23 ക‍ുട്ടികള‍ും 2 അധ്യാപകര‍ുമായിര‍ുന്ന‍ു സ്‍ക‍ൂളില‍ുണ്ടായിര‍ുന്നത്. ചന്ദ്രത്തിൽ ഗോവിന്ദൻകർത്ത ആയിര‍ുന്ന‍ു ആദ്യത്തെ ഹെഡ്‍മാസ്‍റ്റർ. തൊഴിലധിഷ്ഠിത സ്ഥാപനമായിട്ടായിര‍ുന്ന‍ു ത‍ുടക്കം. ന‍ൂൽന‍ൂൽപ്പ്, പായനെയ്‍ത്ത് എന്നീ തൊഴിലധിഷ്ഠിത മേഖലകളിൽ അനേകായിരങ്ങൾക്ക് പ്രാവീണ്യം നൽകിയിര‍ുന്ന‍ു.

പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്ക‍ുക എന്ന ലക്ഷ്യത്തോടെ പിന്നീട് എൽ.പി സ്‍ക‍ൂൾ വിദ്യാഭ്യാസം നടപ്പാക്കി. ഷിഫ്‍റ്റടിസ്ഥാനത്തിൽ ആണ് പ്രവർത്തനങ്ങൾ നടന്ന‍ുവര‍ുന്നത്. നിറഞ്ഞ‍ു കവിഞ്ഞ‍ വിദ്യാർത്ഥികള‍ുമായ‍ുള്ള ഒാലക്കെട്ടിടം ആരെയ‍ും ആകർഷിച്ച ഒന്നാണ്. അൺ എയ്ഡഡ് വിദ്യാലയങ്ങള‍ുടെ കടന്ന‍ുകയറ്റം എല്ലാ സർക്കാർ വിദ്യാലയങ്ങളേയ‍ും തളർത്തിയ സാഹചര്യത്തിൽ തെല്ലിട ക്ഷീണം ബാധിച്ചെങ്കില‍ും ഏറെ വൈകാതെ തന്നെ ഉയർന്ന‍ു വരാൻ കഴിഞ്ഞ‍ു.

1994 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് പ്രാരംഭം ക‍ുറിക്ക‍ുകയ‍ും ക‍ൂട‍ുതൽ വിദ്യാർത്ഥികളെ സ്‍ക‍ൂളങ്കണത്തിലേക്ക് ആകർഷിക്ക‍ാനിടയാക്ക‍ുകയ‍ും യാത്രാ സൗകര്യം ഒര‍ുക്ക‍ുകയ‍ും സമീപ പഞ്ചായത്ത‍ുകളിൽ നിന്ന‍ുപോല‍ും ക‍ുട്ടികള‍ുടെ പ്രവാഹം ഉണ്ടാവ‍ുകയ‍ും ചെയ്തിട്ട‍ുണ്ട്.

പുതിയ ബിൽഡിംഗ്‌     ഉദ്ഘാടനം

വിദ്യാഭ്യാസസ്ഥാപനം ഉണ്ടാക്കുന്നതും നിലനിർത്തുന്നതും വലിയ ബാധ്യത ആയിരുന്നു ആ കാലഘട്ടത്തിൽ സ്കൂൾ സൗകര്യമൊരുക്കിയത് കുളങ്ങര തറവാട്ടുകാരാണ്.പിന്നാക്കക്കാർക്ക് പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതിരുന്ന കാലത്ത് അത്തരത്തിലുള്ള വിദ്യാർത്ഥികൾക്കും ഈ വിദ്യാലയത്തിൽ ഇരുന്ന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടും സ്കൂൾ നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് കുളങ്ങര തറവാട്ടുകാർ പുത്തൻവീട്ടിൽ ശ്രീക്കുട്ടൻ മൂത്താൻ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൈമാറി ചുരുങ്ങിയ വാടകയ്ക്ക് അറ്റകുറ്റപ്പണികൾ ചെയ്തു നല്ല നിലയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കി .50 വർഷത്തിലേറെ കാലം അദ്ദേഹത്തിന്റെ സംരക്ഷണയിലും തുടർന്ന് 2000 പേരെ ഭാര്യ ശ്രീമതി പാറുക്കുട്ടി അമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ച കുളങ്ങര തറവാട്ടുകാർ പുത്തൻവീട്ടിൽ ശ്രീക്കുട്ടൻ മൂത്താൻ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൈമാറി ചുരുങ്ങിയ വാടകയ്ക്ക് അറ്റകുറ്റപ്പണികൾ ചെയ്തു നല്ല നിലയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാക്കി .പെൺ പള്ളിക്കൂടമായി പ്രവർത്തിച്ച വിദ്യാലയം പിന്നീട് 1907 ൽ ജി.എൽ.പി. സ്കൂൾ അയും രൂപാന്തരം പ്രാപിച്ചു.അമ്പത്തു വർഷത്തിലെ കാലം വക്കട പുത്തൻ വീട്ടിൽ ശ്രീ.കുട്ടൻമൂത്തന്റെ സംരക്ഷണയിലും തുടരുന്നു 2000 മേയും വരെ ഭാര്യ ശ്രീമതി .പാറുക്കുട്ടിയമ്മയുടെ ഉടമസ്ഥതയിലും പ്രവർത്തിച്ചു.നൂറു വർഷത്തിലേറെ കാലം വാടക കെട്ടിടത്തിലാണു പ്രവർത്തിച്ചു പൊന്നത്. മൂപ്പിൽ നായർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആയി നൽകിയ 51 സെന്റ് സ്ഥലം കൈമറ്റം ചെയ്‌തു വാങ്ങി . പ്രധാനാധ്യാപകൻ ആയിരുന്ന കെ എം രാമൻ മാസ്റ്ററുടെനിരന്തര പരിശ്രമത്തിന് ഫലമായി സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവും ലഭിച് .DPEP യിൽ നിന്ന് 6 ക്ലാസ്സ്‌  മുറികളും കരിമ്പ പഞ്ചായത്ത്‌ 2 ക്ലാസ്സ്‌ മുറികളും PTA  0ഒരു  ക്ലാസ്സ്‌ മുറിയും അടക്കം 9 ക്ലാസ്സ്‌ മുറികളുള്ള ഇരു നില കെട്ടിടം നിർമിച്ചു.

പുതിയ ബിൽഡിംഗ്‌     ഉദ്ഘാടനം

       2000 മെയ്‌ 20 ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ആയിരുന്ന  ശ്രീ. പാലോളി മുഹമ്മദ് കുട്ടി വിദ്യാലയം പ്രവർത്തനത്തിനായി തുറന്നു തന്നു.2015  മാർച്ച്‌ 7 ന് ബഹു.  ഒറ്റപ്പാലം MLA ശ്രീ ഹംസ യുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കൊണ്ട് 3 ക്ലാസ്സ്‌ റൂമുകൾ നിർമിച്ചു.
ശതാബ്ദി ആഘോഷം നടന്ന 2003 വർഷത്തിൽ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും കമ്പ്യൂട്ടർ പഠനത്തിന്റെ ആദ്യപാഠങ്ങൾ സ്വന്തമാക്കാനുള്ള അവസരം നൽകിയത് ഇവിടെ പഠിച്ച പൂർവ്വ വിദ്യാർത്ഥിയായ ശ്രീ .ഇ .എൻ.ദുരൈ സ്വാമിയാണ്.
                               2015 ജൂൺ മുതൽ പ്രീ -പ്രൈമറി PTA യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ 213 കുട്ടികൾ പഠിക്കുന്നു. പ്രീ -പ്രൈമറി യിൽ 75 പേർ വേറെയും ഉണ്ട്. നിലവിൽ പ്രധാനാധ്യാപിക അടക്കം 9 അധ്യാപകരും ഒരു PTCM - ഉം  ഉണ്ട്......

ഇന്ന് അങ്കമാലി സബ്‍ജില്ലയിലെ ഏറ്റവ‍ും മികച്ച വിദ്യാലയങ്ങളിലൊന്നായി ക‍ുന്ന‍ുകര ഗവ . ജ‍ൂനിയർ ബേസിക് സ്‍ക‍ൂൾ പടർന്ന‍ു പന്തലിച്ച‍ു നിൽക്ക‍ുന്ന‍ു.


സ്കൂളിന്റെ വളർച്ച ചിത്രങ്ങളിലൂടെ ........