ജി.എച്ച്. എസ്.എസ്. കക്കാട്ട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

*

സ്കൂൾ കെട്ടിടം

മൂന്ന് ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നു. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബഹു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിന് വേണ്ടി അഞ്ച്കോടി രൂപ മുടക്കി നിർമ്മിച്ച കെട്ടിടത്തിൽ 16 ക്ലാസ്സ് മുറികൾ ഉൾപെടുന്നു. സമഗ്രശിക്ഷ കേരള കക്കാട്ട് സ്കൂളിന് അനുവദിച്ച 25 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിൽ രണ്ട് വിശാലമായ ക്ലാസ്സ് മുറികളാണ് ഉള്ളത്. പഴയ കെട്ടിടങ്ങൾ ഉൾപെടെ ഹൈസ്കൂൾ വിഭാഗത്തിൽ 42 ക്ലാസ്സ് റുമുകൾ ഇപ്പോൾ നിലവിലുണ്ട്. നിലവിൽ ശ്രീ ചന്ദ്രശേഖരൻ എം എൽ എ അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ പണി നടന്ന് വരുന്നു. അത്പോലെ നബാർഡിന്റെ സഹായത്തോടെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി എത്രയും പെട്ടെന്ന് ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നു. ഇവ പൂർത്തിയാകുമ്പോഴേക്കും ക്ലാസ്സ് മുറികളുടെ ക്ഷാമം പൂർണ്ണമായും പരിഹാരിക്കാൻ സാധിക്കും

സ്കൂൾ ഓ‍ഡിറ്റോറിയം

പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ അതിവിശാലമായ ഓഡിറ്ററിയം സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. ഇന്റർ ലോക്ക് പതിച്ച് മുകളിൽ ഷീറ്റ് വിരിച്ച് നിർമ്മിച്ച ഈ ഓഡിറ്റോറിയം കുട്ടികൾക്ക് വെയിലുകൊള്ളാതെ അസംബ്ലിക്ക് ഒത്ത് ചേരാൻ സഹാകമാകുന്നു. മാത്രമല്ല സ്കുൂൾ കലോത്സവം അടക്കമുള്ള പരിപാടികൾ നടത്താൻ ഇത് ഉപകരിക്കുന്നു. സ്കൂളിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്കാരിക സംഘടനകളുടെയും പരിപാടികൾ ഇവിടെ വച്ച് നടത്തപെടുന്നു

സ്കൂൾ ബസ്സ്

ശ്രീ പി കരുണാകരൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു സ്കൂൾ ബസ്സാണ് ഇപ്പോൾ നിലവിലുള്ളത്. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തേക്ക് ബസ്സ് റൂട്ടുകൾ താരതമ്യേന കുറവായതിനാൽ സ്കൂൾ ബസ്സ് ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് ഒരു ആശ്വാസം തന്നെയാണ്. സ്കൂൾ ബസ്സിന്റെ ചാർജ്ജ് ശ്രീ പ്രകാശൻ മാസ്റ്റർക്കാണ്

സ്കൂൾ ഗ്രൗണ്ട്

അതിവിശാലമായ ഗ്രൗണ്ടാണ് സ്കുളിൽ നിലവിലുള്ളത്. ബ്ലോക്ക് തലത്തിലും, ജില്ലാതലത്തിലുമുള്ള വിവിധ മേളകൾക്കും, പ്രാദേശികമായ ടൂർണ്ണമെന്റുകൾക്കും ഈ ഗ്രൗണ്ട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 400 മീറ്റർ ട്രാക്ക് ലഭിക്കുന്ന തരത്തിൽ ഗ്രൗണ്ട് വികസിപ്പിക്കാനുള്ള പദ്ധതികൾ നടന്ന് വരുന്നുണ്ട്.

പാചകശാല

ഒന്നരകോടി രൂപ ചിലവഴിച്ചുള്ള അതിവിശാലമായ പാചകപുരയും ഡൈനിങ്ങ് ഹാളും പണി പൂർത്തിയായി വരുന്നു. അത് പൂർത്തിയാകുന്നതോടെ ഉച്ച ഭക്ഷണ വിതരണവുമായി ബന്ധപെട്ട പരിമിതികൾ പൂർണ്ണമായും പരിഹരിക്കാൻ സാധിക്കും.

ഹൈടെക് ക്ലാസ്സ് മുറികൾ

ഹൈസ്കൂൾ വിഭാഗത്തിലെ പതിനാല് ക്ലാസ്സ് റുമുകളും ഹൈടെക് ആയി മാറി. എല്ലാ ക്ലാസ്സ് റുമിലും പ്രൊജക്ടർ, ലാപ്‍ടോപ്പ് എന്നിവ സജ്ജികരിച്ചിട്ടുണ്ട്.യു പി വിഭാഗത്തിൽ അഞ്ച് ക്ലാസ്സ് റുമുകളിൽ പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. പുതിയ ക്ലാസ്സ് റൂമുകൾ പൂർണ്ണമായും നെറ്റ്‍വർക്ക് ചെയ്തുകഴിഞ്ഞു. അതിനാൽ എല്ലാ ക്ലാസ്സ് റുമിലേക്കും ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നുണ്ട് . ഹൈടെക് ഉപകരണങ്ങളുടെ പരിചരണം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നു. ഹയർസെക്കന്ററിയിലെ എട്ട് ക്ലാസ്സ് റൂമുകളും ഹൈടെക് ആണ്.

കമ്പ്യൂട്ടർ ലാബ്

യുപി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് വിഭാഗങ്ങളിലുമായി 50 കമ്പ്യൂട്ടറുകൾ നലവിലുണ്ട്. യു പി , ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബുകൾ സംസ്ഥാനത്തെ തന്നെ മികച്ച കമ്പ്യൂട്ടർ ലാബുകളുടെ ഗണത്തിൽ പെടുത്താവുന്നതാണ്. ഓരോ ലാബിലും ഇരുപത് കമ്പ്യൂട്ടർ ടേബിളുകൾ ക്രമീകരിച്ച് അവയിലേക്ക് വൈദ്യുതി കണക്ഷൻ നല്കിയിട്ടുണ്ട്. കുട്ടികൾക്ക് ഇരിക്കാനായി വെവ്വേറെ കസേരകളും ലാബിൽ ഒരുക്കിയിട്ടുണ്ട്.

സയൻസ് ലാബ്

ഹയർസെക്കന്ററി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി , ബയോളജി എന്നിവയ്ക്ക് പുതിയലാബുകൾ പണിതിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന് ശാസ്ത്രപോഷിണി ലാബ് നിലവിലുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ്സ് റൂമുകൾ നിലവിലില്ലാതത്തിനാൽ ഇപ്പോൾ ഹൈസ്കുൾ സയൻസ് ലാബ് ഒറ്റ മുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാലും വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യാനുള്ള സാമഗ്രികൾ ലാബിൽ ലഭ്യമാണ്. ലാബിന്റെ ചാർജ്ജ് ശ്രീമതി പ്രീത ടീച്ചർക്ക് നല്കിയിരിക്കുന്നു.

സ്കൂൾ ലൈബ്രറി

വിവിധ ഭാക്ഷകളിലായി 6000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. എന്നാൽ സൗകര്യ പ്രദമായ ഒരു റൂമിന്റെ അഭാവം പ്രവർത്തനങ്ങളെ ചെറുതായെങ്കിലും ബാധിക്കുന്നുണ്ട്. ലൈബ്രറിയോട് അനുബന്ധിച്ച് മികച്ച ഒരു റീഡിങ്ങ് റൂം നിലവിലുണ്ട്. അവിടെ പ്രശസ്തരായ കേരളീയ സാഹിത്യകാരന്മാരുടെ ചിത്രങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ ആവശ്യമായ മേശ കസേര എന്നിവയും ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറികളും സജീവമാണ്.