ജി.എച്ച്.എസ്. ബാനം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ബാനം ഗവ.ഹൈസ്‌കൂളിൽ കെ-വാക്ക് സംഘടിപ്പിച്ചു

ബാനം: ബാനം ഗവ.ഹൈസ്‌കൂളിൽ കെ-വാക്ക് സംഘടിപ്പിച്ചു. അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥമായാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി, പി.കെ ബാലചന്ദ്രൻ, സഞ്ജയൻ മനയിൽ, അനൂപ് പെരിയൽ, നിശാന്ത് രാജൻ, കെ.പി പ്രമോദ്, എ.ശാലിനി എന്നിവർ നേതൃത്വം നൽകി.