ജി.എച്ച്.എസ്. കരിപ്പൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ്ക്രോസ്ഉദ്ഘാടനം

ജൂനിയർ റെഡ്ക്രോസ് ഞങ്ങളുടെ സ്കൂളിലാരംഭിച്ചു സ്കൂളിൽ പ്രവർത്തനമാരംഭിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ ഉദ്ഘാടനം സ്റ്റേറ്റ് കോ-ഓർഡിനേറ്റർ മെഹബൂബ് സ്കൂൾ കോ-ഓർഡിനേറ്റർ ശ്രീവിദ്യ എന്നിവർ ചേർന്നു നിർവ്വഹിച്ചു.കോഴിക്കോട് സർവ്വകലാശാല എം.ടെക് പരീക്ഷയിൽ ബയോടെക്നോളജിയിൽ ഒന്നാം റാങ്കു നേടിയ സ്കൂളിലെ പൂർവ വിദ്യാർത്ഥി യു ആർ രേ‍ഷ്മയെ അനുമോദിച്ചു. കുട്ടികളുടെ കരാട്ടെ പ്രദർശനും നടന്നു.സ്കൂളിലെ കലാ ശാസ്ത്ര കായിക പ്രതിഭകളെ അനുമോദിച്ചു.റെഡ്ക്രോസ് നെടുമങ്ങാട് താലൂക്ക് താലൂക്ക് ചെയർമാൻ ശശിധരൻ,വാർഡു കൗൺസിലർമാരായ സംഗീതാ രാജേഷ്, സുമയ്യ മനോജ്, പി റ്റി എ അംഗങ്ങളായ ഗ്ലിസ്റ്റസ്, ശ്രീലത, അധ്യാപകരായ കെ എസ് ഗിരിജ ,പുഷ്പരാജ് എന്നിവർ സംസാരിച്ചു.ആഘോഷക്കമ്മിറ്റി കൺവീനർ കെ പ്രദീപ് സാർ നന്ദി പറഞ്ഞു.


ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് 2

ജൂനിയർ റെഡ്ക്രോസ് രണ്ടാമത്തെ യൂണിറ്റ് ഞങ്ങളുടെ സ്കൂളിലാരംഭിച്ചുഉദ്ഘാടനം മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഹരികേശൻ നായർ നിർവഹിച്ചു.


ജൈവപച്ചക്കറിക്കൃഷി

സ്കൂൾ ജെ ആർ സി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചിരുന്നു.കുട്ടികളും അധ്യാപകരും ചേർന്ന് വിളവെടുപ്പ് നടത്തി.

ടോട്ടൽ ഹെൽത്ത് SPC ക്യാമ്പ് @ GHS കരുപ്പൂര്

കരുപ്പൂര് ഗവ ഹൈസ്കൂളിലെ SPC യുടെ നേതൃത്വത്തിൽ ടോട്ടൽ ഹെൽത്ത് - ക്രിസ്തുമസ് ക്യാമ്പിന് തുടക്കം കുറിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പ് നെടുമങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി . പി. വസന്തകുമാരി ഉദ്ഘാടനം ചെയ്തു. വലിയമല SHO ശ്രീ ഷിഹാബുദ്ദീൻ മുഖ്യ പ്രഭാക്ഷണം നടത്തി. PTA പ്രസിഡന്റ് ആർ.ഗ്ലിസ്റ്റ്സ് ഇടമലയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് കൗൺസിലർ സംഗീതാ രാജേഷ്, വിശിഷ്ടാതിഥിയായി ജീ.ബിന്ദു ടീച്ചർ, PTA വൈസ് പ്രസിഡന്റ് D. പ്രസാദ്, ഷീജാബീഗം ( HM ഇൻ ചാർജ് ) തുടങ്ങിയവർ പങ്കെടുത്തു. CPOയും സ്റ്റാഫ് സെക്രട്ടറിയുമായ വി.എസ്. പുഷ്പരാജ് സ്വാഗതവും ACPO ജാസ്മിൻ ഖരീം നന്ദിയും പറഞ്ഞു. തുടർന്ന് DI മാരായ നിസ്സാറുദ്ദീൻ സാറും, ദീപ സാറും ചേർന്ന് PT പരേഡും , SPC യെക്കുറിച്ച് ക്ലാസ്സും എടുത്തു. കുട്ടികൾക്ക് 'ഞാനൊരു പോലീസ് കേഡറ്റാണ് 'എന്ന വിഷയത്തെക്കുറിച്ച് ജി.ബിന്ദു ടീച്ചറും , 'ഹെൽത്ത് ആന്റ് ഹൈജീൻ എന്ന വിഷയത്തിൽ 'CPO പുഷ്പരാജ് സാറും ക്ലാസ്സെടുത്തു. ദൃശ്യപാഠം വീഡിയോ പ്രദർശനവും നടത്തി.'ഇംപോർട്ടൻസ് ഓഫ് ഫിസിക്കൽ ആക്റ്റി വിറ്റീസ് ആന്റ് ന്യൂട്രീഷൻ' എന്ന വിഷയത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ അജീഷ് സാറും, 'അഡോളസെന്റ് പ്രോബ്ലംസ് ആന്റ് റെമഡീസ്' എന്ന വിഷയത്തിൽ ജി.എസ്. മംഗളാംബാൾ ടീച്ചറും ക്ലാസ്സുകൾ നയിച്ചു.

നമുക്ക് വേണ്ട ലഹരി- 2021

സ്കൂൾ ജെ ആർ സി യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ലഹരിഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞുകൊടുക്കുന്നതിനായി ബോധവൽകരണക്ലാസ് നടന്നു.സ്കൂളിലെ കായികാധ്യാപകനായ ഡോ അജീഷ് ആണ് കുട്ടികൾക്ക് പ്രസന്റേഷനവതരണത്തോടെ ക്ലാസെടുത്തത്.