ജി.എച്ച്.എസ്. അടുക്കം / സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്‌

വിദ്യാർത്ഥികളുടെ സാമൂഹ്യശാസ്ത്ര അവബോധം പരിപോഷിപ്പിക്കുന്നതിനായി രൂപം നൽകിയ സോഷ്യൽ സയൻസ് ക്ലബ്‌ വിജയകരമായി നടക്കുന്നു.ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സാമൂഹ്യശാസ്ത്ര അധ്യാപിക നേതൃത്വം നൽകുന്നു. മാസത്തിൽ രണ്ട് മീറ്റിംഗുകൾ കൂടി ആനുകാലിക സംഭവങ്ങൾ ചർച്ച ചെയ്‌തു വരുന്നു.വിജ്ഞാന വർദ്ധനവിനൊപ്പം ആന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രയോഗികമാക്കുക. മനുഷ്യനും തന്റെ ചുറ്റുപ്പാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേടുക എന്നിവയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.

     സാമൂഹ്യശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയുന്നു. ദിനാചരണങ്ങളോടനു ബന്ധിച്ച് ക്വിസ്, പ്രസംഗം. ഉപന്യാസം, പോസ്റ്റർരചന, ചിത്രരചന തുടങ്ങിയവ നടത്തുന്നു.