ജി.എച്ച്.എസ്.തവിടിശ്ശേരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്


ഗ്രന്ഥശാല

സ്‌കൂൾ ലൈബ്രറിയിൽ ഏകദേശം 3000 ൽ അധികം പുസ്തകങ്ങൾ ഉണ്ട്.കാറ്റലോഗ് നല്ലരീതിയിൽ സൂക്ഷിക്കുന്നുണ്ട്.സൗകര്യപ്രദമായ മുറിയുടെ അപ്പര്യാപ്തത മൂലം ക്ലാസ്സ് റൂം ലൈബ്രറിയാണ് സ്‌കൂളിൽ കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്.കുട്ടികൾ പുസ്തകങ്ങൾ വായിക്കുകയും വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു.
പുതിയ കെട്ടിടം വരുന്നതോടെ ആധുനിക രൂപത്തിലുള്ള ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്.ഓരോ ക്ലാസ്സ് മുറിയിലും അടച്ചുറപ്പുള്ള അലമാരകൾ വെക്കുന്നതിനും ,കുട്ടികളുടേയും അദ്ധ്യാപകരുടേയും പിറന്നാളിന് സമ്മാനമായി തരുന്ന പുസ്തകങ്ങൾ കൂടി ചേർത്തുകൊണ്ട് ക്ലാസ് ലൈബ്രറി വിപുലീകരിക്കുന്നതിനും തീരുമാനിച്ചു .ചെറിയ ക്ലാസ്സുകളിൽ അമ്മവായന വളരെ ഫലപ്രദമായി നടപ്പാക്കിവരുന്നുണ്ട്.