ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്- 19

ലോകമെമ്പാടും പടർന്നു കയറിയൊരു കൊടും-
ക്രൂരനാം വൈറസൊരു കോവിഡ്
അതിഭീകരനാണവൻ, അതിശക്തനാണവൻ
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയവൻ
ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട
മഹാമാരിയായൊരു ക്രൂരനാം വൈറസ്
ഓരോ ദിനംതോറും കൊന്നൊടുക്കുന്നു മനുഷ്യരെ
ഔഷധങ്ങളൊന്നും കണ്ടെത്തീടാത്തതിനാൽ
വ്യാധിയിൽ നിന്നും രക്ഷ നേടാൻ മാർഗ്ഗങ്ങളേറെയുണ്ടുതാനും
മറച്ചീടിടാം തൂവാലകൾ കൊണ്ട് വായും മൂക്കും
കഴുകീടിടാം ഇടയ്ക്കിടെ കൈകൾ രണ്ടും
അകന്നീടിടാം സ്പർശനമേൽക്കാതെ നമുക്കീ
രോഗം പടർന്നു കയറാതിരിക്കുവാൻ
വസിച്ചീടാം നമുക്കു വീടുകളിൽ നിത്യേന
രോഗാണുവിൽ നിന്ന് മുക്തരായി തീർന്നിടാം
എപ്പോഴും ശുചിയായിരിക്കണം നമ്മളൊരു
നാടിനു മാതൃകയായീടണം
വൃത്തിഹീനമായൊരുപരിസരമൊക്കെയും
വൃത്തിയുള്ളതാക്കി തീർത്തിടേണം
വിഷമില്ലാത്തൊരു പച്ചക്കറികളും
കൃഷി ചെയ്തും ഭക്ഷിച്ചും കഴിഞ്ഞീടണം
മാലിന്യങ്ങളൊക്കെ നീക്കി നമുക്കീ സമൂഹത്തെ
വ്യാധിയിൽ നിന്ന് മോചിതരാക്കീടണം
പോരാടിടാം നമുക്ക് പ്രതിരോധിച്ചീടിടാം .

അനാമിക വി സാജ൯
5 ബി ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത