ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിൽ ദിനാചരണങ്ങൾക്ക് പ്രാധാന്യം നൽകിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ആസാദി കീ അമൃത് മഹോത്സവം ക്വിസ് ഓൺലൈനായി സ്കൂൾതലത്തിൽ നടത്തി വിജയികളെ കണ്ടെത്തി ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കിയ 9സിയിലെ ശ്രീരാം സബ്ജില്ലാ മത്സരത്തിൽ പങ്കാളിയായി. ചിത്രരചന,  പോസ്റ്റർ നിർമ്മാണം, പ്രസംഗം, ഭൂപടരചന, ഭൂപടങ്ങളിൽ നിന്ന് സ്ഥലങ്ങൾ കണ്ടെത്തൽ, പ്രാദേശിക ചരിത്രരചന തുടങ്ങിയ പ്രവർത്തനങ്ങളും കുട്ടികൾ താല്പര്യത്തോടെ ചെയ്തു വരുന്നു.