ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്)                  പുസ്തകത്താളുകളിലെ അറിവിന്റെ ലോകത്തിനുമപ്പുറത്ത് സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പൊറ്റശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ധാരാളം പ്രവർത്തനങ്ങൾ നടത്തി വരുന്നു. 15 വർഷത്തിലേറെയായി സജീവമായി പ്രവർത്തിച്ചു വരുന്ന യൂണിറ്റ് പാലക്കാട് ജില്ലയിലെ തന്നെ മികച്ച യൂണിറ്റുകളിലൊന്നാണ്. 2016 മുതൽ 2019 വരെ സ്കൂളിന്റെ നേതൃത്വത്തിൻ നിർമ്മിച്ചു നൽകിയ മൂന്ന് സ്നേഹ വീടുകളുടെയും നിർമ്മാണ പ്രവർത്തനങ്ങളിലും സാമ്പത്തിക സമാഹരണത്തിനും എൻ. എസ്. എസ് യൂണിറ്റ് വാളണ്ടിയേഴ്സ്    മുൻ നിരയിൽ പ്രവർത്തിച്ചു. ബോധവൽക്കരണ പരിപാടികൾ, സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ , രക്തദാന ക്യാമ്പുകൾ എന്നിവയും നടന്നു വരുന്നു. കുമ്പളം ചോല എന്ന ദത്ത് ഗ്രാമത്തിന്റെ സർവ്വതോന്മുഖമായ വളർച്ചക്കായുള്ള പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.