ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂളിലെ കുട്ടികൾ ഉൾപ്പെട്ടതാണ് നമ്മുടെ സ്കൂളിലെ ജൂനിയർ റെഡ്ക്രോസ്.

എട്ടാം ക്ലാസ്സിലെ ഇരുപത് കുട്ടികൾ ഉൾപ്പെട്ട എ ലെവലും,ഒൻപതാം ക്ലാസ്സിലെ ഇരുപത് കുട്ടികൾ ഉൾപ്പെട്ട ബി ലെവലും,പത്താം ക്ലാസ്സിലെ ഇരുപത് കുട്ടികൾ ഉൾപ്പെട്ട സി ലെവലും ചേർന്നതാണ് ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്.കൊറോണക്കാലത്ത് ഓൺലൈൻ ആയാണ് മിക്ക പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നത്. ജൂൺ അ‍ഞ്ചിന് ഓരോ ജൂനിയർ റെഡ്ക്രോസ് കേഡറ്റും അവരവരുടെ വീടിനു ചുറ്റും 5 വൃക്ഷതൈ വീതം നട്ടുകൊണ്ടു പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി. ജൂൺ ഇരുപത്തി ഒന്നിന് യോഗ ദിനചാരണവും ഓൺലൈൻ ആയി നടത്തി.60 കുട്ടികളും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. എ,ബി,സി ലെവൽ പരീക്ഷകളിൽ കുട്ടികൾ നല്ല സ്കോർ തന്നെ നേടുന്നുണ്ട്.കൊറോണക്കാലത്തു മാസ്ക് വിതരണം നടത്തിയും,ട്രാഫിക് പ്രവർത്തനങ്ങളും ലഹരിവിരുദ്ധ പ്രവർത്തങ്ങളുടെ ഭാഗമായും 'സ്നേഹപൂർവ്വം പൊതിച്ചോറ് 'എന്നപൊതിച്ചോറ് പരിപാടിയുടെ ഭാഗമായി കൊറോണാരോഗികൾക്ക് താങ്ങായി നിന്നതും അവരുടെ ചില പ്രവർത്തനങ്ങൾ മാത്രം.2010 ൽ പ്രവർത്തനം തുടങ്ങിയ ജൂനിയർ റെഡ്ക്രോസ് , കേഡറ്റ്സിന്റെ പ്രവർത്തനങ്ങൾകൊണ്ട് സ്കൂളിന്റെ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി നിലകൊള്ളുന്നു