ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിൽ വ്യക്തിത്വ വികസനം, സാമൂഹിക ഇടപെടൽ ശേഷി,സഹകരണ മനോഭാവം,നേതൃപാടവം എന്നിവ വളർത്തിക്കൊണ്ടുവരാനുള്ള പദ്ധതിയാണ് എൻ.എസ്.എസ്. മികച്ച പരിശീലനത്തിലൂടെ രാജ്യത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്ന മാതൃകാ പൗരൻമാരായി കൗമാരത്തെ മാറ്റിയെടുക്കാൻ എൻ.എസ്.എസ് വഴി സാധിക്കുന്നു. 2015 ൽ സ്വതന്ത്ര യൂണിറ്റായാണ് തുടക്കം.വേറിട്ട പ്രവർത്തനങ്ങളാൽ 4 വർഷം മുമ്പ് എയ്ഡഡ് പദവി ലഭിച്ചു.ഓരോ വർഷവും 50 പേരെ വീതം തെരഞ്ഞെടുക്കും.വളണ്ടിയർക്ക് പ്ളസ് ടു പരീക്ഷയിൽ ഗ്രേസ് മാർക്കിനും ബിരുദ പ്രവേശനത്തിന് മുൻഗണനയുമുണ്ട്.കൂടാതെ,കൗമാരക്കാരുടെ മാനസിക, ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താൻ 'സൗഹൃദ ക്ളബ്', വിദ്യാർഥികളെ ജോലി സാധ്യതകൾ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യുന്ന 'കരിയർ ഗൈഡൻസ്' എന്നിവയും സ്കൂളിലുണ്ട്.

സുരക്ഷിത യാത്ര നേർന്ന് വിദ്യാർഥികൾ നിരത്തിൽ
വിദ്യാർഥികൾ യാത്രികനെ ഹെൽമറ്റ് ധരിപ്പിക്കുന്നു.

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി എൻ.എസ്.എസ്.വളണ്ടിയർമാർ യാത്രികർക്ക് ശുഭയാത്ര നേർന്ന് നിരത്തിലിറങ്ങി. ഹെൽമറ്റ്,സീറ്റ് ബെൽറ്റ് എന്നിവ ധരിച്ച യാത്രികർക്ക് മധുരവും നിയമം ലംഘിച്ചവർക്ക് നോട്ടീസും വിതരണം ചെയ്തുകൊണ്ടായിരുന്നു എൻ.എസ്.എസ്.ദിനത്തിൽ വിദ്യാർഥികളുടെ റോഡ് സുരക്ഷാ ബോധവൽക്കരണം.രാവിലെ നടന്ന ട്രാഫിക് നിയമ ബോധവൽക്കരണ ക്ലാസ്സ് കരുവാരകുണ്ട് സബ് ഇൻസ്പെക്ടർ പി.ജ്യോതീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ പോലീസ് ഓഫീസർ എം.അലവി ക്ലാസ്സെടുത്തു. പ്രോഗ്രാം ഓഫീസർ എം.മനോജ്, ഭാനുപ്രകാശ്, ഫാത്തിമത്ത് ഷിറിൻ, പി.ടി.എ. പ്രസിഡണ്ട് ഇ.ബി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.