ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫോക് ലോർ ക്ലബ്

പൈതൃകോൽസവത്തിൽ ഐവർ കളിപ്പാട്ട് അവതരിപ്പിക്കുന്നു.

ഓർമകളിലേക്ക് വിടവാങ്ങുന്ന പൈതൃക-അനുഷ്ഠാന കലകളെ അരങ്ങിലെത്തിക്കാനും പുതുതലമുറക്ക് പരിചയപ്പെടുത്താനുമായി സ്കൂളിൽ ഫോക് ലോർ ക്ലബ് പ്രവർത്തിക്കുന്നുണ്ട്.2017 ൽ പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം കരുവാരകുണ്ട് ആണ് ക്ലബ്ബ്‌ ഉദ്ഘാടനം ചെയ്തത്.ക്ലബിന്റെ ആഭിമുഖ്യത്തിൽ  പൈതൃകലകളുടെ അവതരണം, ചർച്ച എന്നിവ നടക്കാറുണ്ട്.പാരമ്പര്യ- അനുഷ്ഠാന കലാരൂപങ്ങളായ തുകിലുണർത്തുപാട്ട്, കളരി പ്രദർശനം,തിറ, പൂതം, പാക്കനാർ കോലങ്ങൾ, കളംപാട്ട്, നാടൻ പാട്ടുകൾ,ഐവർ കളിപ്പാട്ട് എന്നിവ പൈതൃകോൽസവം എന്നപേരിൽ അരങ്ങേറിയിരുന്നു.എ.അപ്പുണ്ണി കൺവീനറായിരുന്ന കാലത്ത് ക്ലബ് സജീവമായിരുന്നു.