ജിയുപിഎസ് അരയി/അക്ഷരവൃക്ഷം/ പറന്ന് പറന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
പറന്ന് പറന്ന്

രാമുവും, കിങ്ങിണിപ്പശുവും ചങ്ങാതിമാരായിരുന്നു. ഒരു ദിവസംഅവൻ ഒരു നല്ല പട്ടം ഉണ്ടാക്കി. അവൻ അത് എടുത്തു കിങ്ങിണിപ്പശുവിനെയും കൂട്ടി വയലിലേക്ക് പട്ടം പറത്തുവാൻ പോയി. പട്ടം പറത്തലിനിടെ പട്ടം പറന്ന് പോയി. രാമു കരയാൻ തുടങ്ങി. ഇതു കണ്ട് കിങ്ങിണിപ്പശു രാമുവിനെ ആശ്വസിപ്പിച്ചു. എന്നിട്ട് രാമുവിനോട് പറഞ്ഞു, "കരയരുത്, ആ പട്ടം ദേ ആ മരത്തിൽ കുടുങ്ങിയിരിക്കുന്നു., നീ വേഗം എന്റെ പുറത്തു കയറി ആ പട്ടം എടുക്കാൻ ശ്രമിക്കൂ. "അങ്ങനെ രാമുവിന് അവന്റെ പട്ടം കിട്ടി. അവർ വീണ്ടും കളിക്കാൻ തുടങ്ങി. കളിച്ചു മടുത്തപ്പോൾ അവർ വീട്ടിലേക്ക് മടങ്ങി. വരാൻ വൈകിയത്‌ കൊണ്ട് അമ്മ രാമുവിനെ വഴക്ക് പറഞ്ഞു. രാമു നടന്ന കാര്യങ്ങൾ അമ്മയോട് പറഞ്ഞു. അമ്മ കിങ്ങിണിപ്പശുവിന് വയറു നിറച്ചും പുല്ല് നൽകി. രാമുവിനോട് കുളിച്ചിട്ടു വരാൻ പറഞ്ഞു, അമ്മ അവനു ചായ നൽകി.

അക്ഷയ്. സി.
3 എ G. U. P. S. Arai.
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ