ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി/അക്ഷരവൃക്ഷം/മുന്നറിയിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നറിയിപ്പ്

പണം കൊടുത്ത് വാങ്ങാൻ പറ്റുന്നതല്ല ജീവിതമെന്ന പാഠപുസ്തകം. അറിയും തോറും അകലം കൂടി വരുന്ന ഒരു മഹാ സാഗരം ആണ് അത്. ജനനം മുതൽ മരണം വരെ ഈ ജീവിതത്തിൽ നമ്മൾ പരീക്ഷണങ്ങൾ നേരിടേണ്ടി വരും. മനുഷ്യൻ ചെയ്യുന്ന പ്രവർത്തിയുടെ ഫലം ആണ് മുന്നോട്ടുള്ള അവരുടെ ജീവിതം പ്രകാശഭരിതമോ അല്ലെങ്കിൽ ആനന്ദകരമോ എന്ന് അറിയാൻ സാധിക്കുന്നത്. ഇന്നത്തെ മനുഷ്യജീവിതം അതിനു വലിയ ഒരു ഉദാഹരണമാണ്. വശ്യമനോഹരമായ നമ്മുടെ കേരളം നിങ്ങൾ ഓർക്കുന്നുണ്ടോ? ആഡംബരജീവിതം അല്ലെങ്കിലും ശുദ്ധവായു,വെള്ളം, മലകൾ, പുഴ എന്നിവ നിറഞ്ഞുനിന്ന ഒരു കാലം. ഇന്നത്തെ സമൂഹത്തിൽ കേട്ടുകേൾവി മാത്രമുള്ള കാലം. കേട്ടുകേൾവി എന്നുപറയുമ്പോൾ ഇപ്പോഴത്തെ കാലം അതിന്റെ എതിർ കാലമാണ്. ഇന്നത്തെ മനുഷ്യന്റെ കർമ്മഫലം നമ്മെ എത്തിച്ചിരിക്കുന്നത് മരണത്തിന്റെ വക്കിലാണ്. അതിനുകാരണം മനുഷ്യന്റെ അഹങ്കാരമാണ്. തന്നേക്കാൾ വലുതാ കരുത് എന്ന ചിന്ത അല്ലെങ്കിൽ തന്നേക്കാൾ വലുതല്ല എന്ന ചിന്തയുടെ ഭവിഷത്ത് ആണ് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ചലനമില്ലാത്ത വൃക്ഷ സസ്യത്തെ വെട്ടിനശിപ്പിച്ചു അത് ആദ്യത്തെ പ്രളയം സമ്മാനിച്ചു. അത് ദൈവത്തിന്റെ ആദ്യ മുന്നറിയിപ്പാണ്. 2019 വീണ്ടും പ്രകൃതി നമുക്ക് രണ്ടാം മുന്നറിയിപ്പുനൽകി. എന്നാൽ മനുഷ്യന് അതും മനസ്സിലായില്ല. എന്നാൽ മനുഷ്യന്റെ ക്രൂരത അതിരുവിട്ട് പ്രകൃതിയിൽനിന്നും മൃഗങ്ങളിലെകായി .നാം അറിയാത്ത ഒരു കാര്യമുണ്ട് ഈ പ്രവർത്തിയുടെ ഫലമായിട്ടാണ് 2020- ൽ കോവിഡ്-19 എന്ന മാരക വൈറസ് നമ്മിൽ എത്തിയത്. ചൈനയിലെ മുഹൻ മാർക്കറ്റിലാണ് കൊറോണ വൈറസ് രൂപപ്പെട്ടത്. കാട്ടിൽ നിന്ന് കൊണ്ടുവരുന്ന മൃഗങ്ങളെ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നതാണ് മുഹാനിലെ ഈ ചന്ത. വൈറസുകൾ ജീവിക്കുന്നത് മൃഗങ്ങളിൽ ആണ്. അവയെ നശിപ്പിക്കുന്നതിൽ നമുക്ക് കിട്ടിയ മൂന്നാം മുന്നറിയിപ്പാണ് കോവിഡ്-19. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായാൽ അത് ലോക അവസാനം ആയിരിക്കും എന്ന് നാം ഓർക്കണം. ഇനിയും തെറ്റുകൾ ചെയ്യുന്നുണ്ടെങ്കിൽ ഇത് എത്തിച്ചേരുന്നത് മനുഷ്യൻ മനുഷ്യനെ തിന്നുന്ന കാലത്തിലേക്ക് ആയിരിക്കും. ആ കാലം ഒട്ടും അകലെയല്ല.

ദേവിക ഷാജൻ
9 B ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം