ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/ആഹാര ശീലങ്ങളും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ആഹാര ശീലങ്ങളും രോഗപ്രതിരോധവും

നമ്മുടെ സമൂഹത്തിന് ആവശ്യമായ ഏറ്റവും വലിയ ഒരു ഘടകമാണ് രോഗ പ്രതിരോധം . നമ്മൾ ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പല രോഗങ്ങളേയും നേരിടാൻ നമ്മുടെ ജീവിത ശൈലി സ്വയം നിയന്ത്രിക്കണം നമുക്കുണ്ടാകുന്ന പല രോഗങ്ങൾക്കും കാരണം നമ്മുടെ ആഹാരരീതിയാണ് കൃത്രിമമായി ഉണ്ടാക്കുന്ന ആഹാരപദാർത്ഥങ്ങൾ ശരീരത്തിന് ഏറെ ദോഷം ചെയ്യും. ടിന്നിലടച്ചും പായ്ക്കറ്റിലാക്കിയും ലഭ്യമാകുന്ന ആഹാര സാധനങ്ങളിൽ അവ ദീർഘകാലം കേടുകൂടാതിരിക്കാനുള്ള രാസപദാർത്തങ്ങൾ ചേർക്കുന്നുണ്ട്. അതിനാൽ കൃത്രിമാഹാരം കഴിവതും ഒഴിവാക്കി വിട്ടിലുണ്ടാക്കുന്ന ആഹാരപദാർത്ഥങ്ങൾ തന്നെ ഉപയോഗിക്കാൻ ശീലിക്കണം. അമിതാഹാരവും വ്യായമത്തിന്റെ കുറവും പൊണ്ണത്തടിക്ക് കാരണമാകുന്നു . ശരീരമനങ്ങി പ്രവർത്തിക്കാതിരുന്നാൽ അധികമുള്ള ഊർജം കൊഴുപ്പായി നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടും. ഐസ് ക്രീം, മിഠായി, ജാം, അച്ചാർ എന്നിവയിൽ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളും മധുരവുമെല്ലാം അപകടകാരികളാണ്. ഇവ ശരീരത്തിന് ദോഷം ചെയ്യും. ഇത്തരം ആഹാര പദാർത്ഥങ്ങൾ നാം സ്വയം ഒഴിവാക്കുകയും ഇവ ഒഴിവാക്കുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും വേണം. നമ്മുടെശരീരത്തിന് ആവശ്യമായ വിറ്റാമിൻ , കാൽസ്യം ,പ്രോട്ടിൻ എന്നിവ ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കണം. വീടുകളിൽ തന്നെ ഒരു ചെറിയ അടുക്കളത്തോട്ടം തുടങ്ങി അവിടെ നിന്നും ലഭ്യമാകുന്ന വിഷമില്ലാത്ത പച്ചക്കറികൾ കഴിക്കാൻ ശീലിക്കണം. കൂടാതെ ധാരാളം ഇലക്കറികൾ നാം കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം .ഇങ്ങനെയൊക്കെ ശീലിച്ചാൽ തന്നെ പലതരത്തിലുള്ള രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും ഇപ്പോഴത്തെ പ്രധാന രോഗമായ കോവിഡ് 19 എന്നത് കൊറോണ എന്ന വൈറസ് മൂലമാണ് .ഇതിനെ നമ്മൾ പ്രതിരോധിച്ചേ തീരൂ. പരസ്പര സമ്പർക്കം പരമാവധി ഒഴിവാക്കുകയും പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുകയും തിരികെ വന്നാൽ കൈകൾ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് വ്യക്തി ശുചിത്വം പാലിക്കുകയും വേണം. നമ്മൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കോവിഡ്- 19 എന്ന രോഗത്തെ നേരിടാനും അതിനെ ഈ ഭൂമുഖത്ത് നിന്ന് പൂർണ്ണമായും തുടച്ചു നീക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യാം.

അനന്ദന .എൻ
5 D ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം