ഗാർഡൻ വാലി ഇ.എം.എച്ച്.എസ്. കുറ്റിപ്പാല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

2019ഡിസംബർ മാസം ചൈനയിലെ വുഹാൻ പ്രദേശത്തെ മത്സ്യ മാർക്കറ്റിൽ പൊട്ടി പുറപ്പെട്ട കൊറൊണ എന്ന പേര് ചാർത്തിയ കൊറോണ എന്ന വൈറസ് ഇത്രമേൽ വിനാശകാരിയാകുമെന്ന് ആരും വിചാരിച്ച് കാണില്ല.ലക്ഷക്കണക്കിന് ജീവനെ ഇത് ഇരയാക്കുമെന്നും രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുമെന്നും കോടിക്കണക്കിന് ആളുകൾ അനിശ്ചിതകാലത്തേക്ക് തൊഴിൽ നിർത്തി വെയ്ക്കേണ്ടി വരുമെന്നും മാസങ്ങളോളം ജനജീവിതം സ്തംഭിക്കുമെന്നും ആരും കരുതി കാണില്ല. മൈക്രോസ് കോപ്പിലൂടെ നോക്കിയാൽ കീരിടം പോലെ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറൊണ എന്ന പേര് വന്നത്.മറ്റൊരർത്ഥത്തിൽ 160 രാജ്യങ്ങളെ അടക്കി ഭരിച്ചു കൊണ്ടിരിക്കുകയാണ് കൊറൊണ. സാധരണ മൃഗങ്ങളിൽ കാണുന്ന വൈറസ് എന്നതിന് അപ്പുറത്ത് വൈറസുകളുടെ ഒരു കൂട്ടമായി നിൽക്കുകയാണ് കൊറൊണ. വളരെ വിരളമായാണ് ഇത് മൃഗങ്ങളിൽ നിന്നും പടരുന്നത്. പനി, ചുമ, ശ്വാസതടസം എന്നിവയാണ് ലക്ഷണങ്ങൾ. വൈറസ് ബാധ ഏൽക്കുന്നതിനും രോഗം പടരുന്നതിനും ഇടവേള 10 ദിവസമാണ്. എന്നാൽ രോഗലക്ഷണമില്ലാത്തവർക്കും രോഗം പകരുന്നത് ആരോഗ്യ പ്രവർത്തകരിൽ ആശങ്ക സൃഷ്ടിക്കുന്നു. കൊ റൊണ വൈറസിനെ ഇല്ലാതാക്കാൻ വാക്സിൻ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ യാ ണ് ഇപ്പോൾ നൽകുന്നത്. എന്നാൽ പടർന്നു പിടിക്കുന്ന രോഗം കൊറൊണ അല്ല വെറും ജലദോഷപനി ആണെന്നാണ് വികസിത രാജ്യങ്ങൾ ആദ്യം കരുതിയത്. സ്വകാര്യവൽക്കരണ മേധാവിത്വം അവരെ കൊണ്ടങ്ങനെ ചിന്തിപ്പിച്ചു. എന്നാൽ മരിച്ച് വീഴുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോൾ ആണ് ഗവൺമെൻ്റ് ഉണർന്നത്. അതേ സമയം ഇന്ത്യയിലേയും കേരളത്തിലെയും ഭരണാധികാരികൾവളരെ ശാസ്ത്രീയമായാണ് പ്രതിരോധം തീർത്ത ത്. പോലീസും ആരോഗ്യ പ്രവർത്തകരും, ജനപ്രതിനിധികളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നത് കേരളത്തിൻ്റെ പ്രത്യേകത ആണ്.സാമ്പത്തിക സാമൂഹിക രംഗത്തെ പരിമിതികൾ അതിജീവിച്ചാണ് ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.ജനുവരി 30 ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്തഅന്ന് മുതൽ കേരളം കരുതലോടെ പൊരുതുക ആയിരുന്നു. ജനങ്ങൾ പിന്തുടരേണ്ട ശുചിത്വമുറകൾ ഇടവേളകളില്ലാതെ എത്തിച്ചുകൊണ്ടിരുന്നു. ലക്ഷക്കണതിന് ജീവനെടുത്ത കൊറൊണ യെ തുരത്താൻ ജനങ്ങളും സന്നദ്ധരായി. അപരർക്ക് സഹായം ചെയ്ത് ജീവിക്കുന്ന മനുഷ്യരെ എവിടെയും കാണാനായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ തേടി എത്തിയവരെ " അതിഥി "തൊഴിലാളികൾ എന്ന് സ്നേഹ തൊടെ വിളിച്ചു. സൗജന്യ റേഷൻ ആളുകൾക്ക് നൽകി അന്നം ഊട്ടുന്നു.പണത്തിന് മീതെ പരിശുദ്ധമായ പലതുമുണ്ടെന്ന് ലോകം മനസ്സിലാക്കി. എല്ലാവരും ഇന്ന് സന്തോഷത്തിലാണ്. ജീവിതത്തിലെ തിരക്ക് പിടിച്ച ഓട്ടത്തിൽ നഷ്ടപ്പെട്ടതല്ലാം ആളുകളുടെ വീടുകളിൽ വിരുന്ന് മേശയ്ക്ക് ചുറ്റുമുണ്ട്. മൊബെൽ ഡാറ്റകളിൽ അഭിരമിച്ച ജനത പുസ്തകം വായിക്കാനും നല്ല സിനിമ കാണാനും അടുക്കളയിൽ പാചകം ചെയ്യാനും ഉള്ള സ്ഥലത്ത് കൃഷി ചെയ്യാനും സമയം കണ്ടെത്തുന്നു. സ്വന്തം വീട്ടിലെ ചേനയും ചേമ്പും വേണ്ട എന്ന് വച് ഷവർമ്മ തേടി പോയവർ ഇന്ന് വീട്ടിൽ ചക്കക്കുരു ജ്യൂസ് ഉണ്ടാക്കുക യാ ണ്. ഗ്രേറ്റ ട്യൂൺബർഗിനെ പോലുള്ളവർ സമരം ചെയ്തും പാട്ടു പാടിയും കുറയാത്ത മലിനീകരണം ഇന്ന് കുറഞ്ഞു. അന്തരീക്ഷത്തിലെ കാർബ സൈ ഓക്സൈഡിറ്റെയും നൈട്രേറ്റിൻ്റയും അളവ് കുറയുന്നത് ലോകം അന്തസ്സോടെ നോക്കി കാണുന്നു. ഇന്ന് ഓരോ പൊൻപുലരിയും ശുദ്ധമാണ്. പ്രധാന നദികളും തടാകങ്ങളും തെളിഞ്ഞ് തുടങ്ങി. കലാപവെറികളും കൊലപാതകവും കുറഞ്ഞു. ലോക മിന്ന് സുന്ദരവും പ്രതീക്ഷ നിറഞ്ഞതുമാണ് എന്നാൽ മറുവശത്ത് കൊറാണ ബാധിച്ച മരണങ്ങൾ ഉള്ള് പൊള്ളിക്കുന്നതുമാണ്. എങ്കിലും വൈറസിന് ശരീരത്തിൽ പ്രവേശിക്കാൻ അവസരം ഉണ്ടാക്കുന്നതിനെക്കാൾ നല്ലത് രോഗത്തിൻ്റെ സമൂഹ വ്യാപനം തടയാൻ നാം ഓരോരുത്തരും സ്വന്തം വീടുകളിൽ കഴിയുക എന്നതാണ്. പറ്റില്ല എന്ന് കരുതിയതൊക്കെ പറ്റും എന്ന് തെളിയിച്ചവരാണ് നമ്മൾ Stay safe stayhome. സുൽത്താന. S1B. . GRFTHSS TANUR

അനിരുദ്ധ് കെ
2A ഗാർഡൻ വാലി ഇ.എം.എച്ച്.എസ്. കുറ്റിപ്പാല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം