ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/അക്ഷരവൃക്ഷം/*പ്രകൃതിയുടെഭാഷ*

Schoolwiki സംരംഭത്തിൽ നിന്ന്
*പ്രകൃതിയുടെ ഭാഷയറിഞ്ഞവൻ*      

അയാൾക്ക് പ്രകൃതിയുടെ ഭാഷയറിയാമായിരുന്നു. താളവും ! അതിലയാൾ ആനന്ദിച്ചിരുന്നു. അയാളുടെ പ്രവൃത്തികൾ അത്ര വിശിഷ്ടങ്ങളായിരുന്നു! ആരെങ്കിലും പണത്തിന് വകയില്ലാതെ ,വിഷമിച്ച് മരം വെട്ടി വിൽക്കാൻ  തുനിഞ്ഞെന്നിരിക്കട്ടെ ..... "അയ്യയ്യോ, അങ്ങനെയൊന്നും ചെയ്യരുതേ" എന്ന് നിലവിളിച്ചുകൊണ്ട് അയാൾ അവിടെ ഓടിയെത്തും... ആ മരങ്ങൾ നിൽക്കുന്ന സ്ഥലം മുഴുവനും വാങ്ങി പണം നൽകും. എല്ലാവരും പറയും " അമ്പോ.... അയാൾ വലിയ പ്രകൃതി സ്നേഹിയാണേ.... പ്രകൃതി സംരക്ഷണത്തിനായി സ്വത്ത് മുഴുവൻ അയാൾ ചിലവഴിക്കുന്നു....." അയാളുടെ കൈയിൽ ഏക്കറുകണക്കിന് സ്ഥലമങ്ങനെ വന്നു ചേർന്നു. അവിടെയെല്ലാം വൃക്ഷങ്ങൾ തഴച്ചുവളർന്നിരുന്നു... അവിടെയെല്ലാം കിളികളും വിശിഷ്ട മൃഗങ്ങളും വന്നു പാർത്തു. അവയെല്ലാം അയാളോടിണങ്ങി! മനോഹരം !!         നാളുകൾ നീങ്ങി. അയാൾ വളരെയധികം വിചിത്രവും , വിശിഷ്ടവുമായ ഒരു പ്രവൃത്തി, ഒന്നല്ല ഒന്നിലധികം പ്രവൃത്തികൾ ചെയ്തു..... അല്ല ചെയ്യേണ്ടി വന്നു. കാരണം അയാളുമൊരു മനുഷ്യനായിരുന്നു..... ചുറ്റുപാടുകൾ അയാളെ മാറ്റിയിരുന്നു ..... മൃഗങ്ങളെയെല്ലാം കാഴ്ചബംഗ്ലാവിനു സമ്മാനിച്ചത്രേ.!! കിളികളെയും..... അധികം താമസിയാതെ ആ വൃക്ഷങ്ങളും നിലം പതിച്ചു!!.. ആ തടികൾ അയാളെ സമ്പന്നനാക്കി .... ആ സ്ഥലങ്ങളും ........             ഇതാണ് ഇന്ന് ഏതൊരു സ്വാഭാവിക പ്രകൃതിസ്നേഹിക്കും സംഭവിക്കുന്നത്. അത്രയധികം സൗഭാഗ്യങ്ങൾക്കിടയിൽ അയാൾക്ക് ഒരു കുറവുണ്ടായി. മറ്റുള്ളവർക്കാർക്കും കുറവായി തോന്നാത്ത ഒന്ന് !!.   പ്രകൃതിയുടെ ഭാഷ അയാൾ മറന്നു പോയി ....... താളവും .......

ജീവാ ജിജോ
7 B ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ