ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ മലയാള ഭാഷ - ഉപന്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
മലയാള ഭാഷ - ഉപന്യാസം


മലയാളം എന്നു പറഞ്ഞാൽ ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങുന്നതല്ല. മലയാളം പുഴയാണ്, സ്നേഹത്തിന്റെ വിത്ത് വിതച്ച പുഴ. മലയാള ഭാഷ ഒരു ചൈതന്യമാണ്, അറിവിന്റെ ചൈതന്യം. മാതൃ ഭാഷയായ മലയാളത്തിലൂടെയാണ് നമ്മുക് മുമ്പോട്ടുള്ള ജീവിതത്തിലെ അറിവിന്റെ വെളിച്ചം തെളിയുന്നത്. പരിശുദ്ധമായ നന്മയും, ഒരുമയും നിറഞ്ഞ്  സമൃദ്ധമായ ഭാഷയാണ് മലയാളം. അമ്മയാണ്, മണ്ണാണ്, സ്നേഹമാണ്, ചൈതന്യമാണ് മലയാളം .ഈ ഭാഷയ്ക്ക് പകരം വെയ്ക്കാൻ മറ്റൊന്നുമില്ല.


ഇങ്ങനെയൊക്കെ പറയുമ്പോളും ഇന്നത്തെ മലയാള ഭാഷയുടെ അവസ്ഥ ദയനീയമാണ്.മലയാളം മറക്കുന്ന മലയാളിയെയാണ് ഇന്ന് നമുക്ക് കാണാൻ സാധിക്കുക.ഇംഗ്ലീഷ് വിദ്യാഭ്യാസം മഹത്തരമായി കാണുന്ന മാതാപിതാക്കളും മലയാളത്തെ അന്തസ്സ് കുറച്ചു കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇന്നുള്ളത്.ഈ അവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ട്. എന്റെ മലയാളമാണ് എന്റെ പെറ്റമ്മ ,അതാണ് എന്റെ അഭിമാനം എന്ന് നാമോരോരുത്തരും മനസിലാക്കണം.മലയാളത്തെ നെഞ്ചോട് ചേർത്ത് പിടിക്കണം. 56 അക്ഷരങ്ങളാൽ സമൃദ്ധമാണ് നമ്മുടെ ഭാഷ.മറ്റേത് ഭാഷയേക്കാളും ഒരുപാട് മുൻപിലാണ് നമ്മുടെ ഭാഷ. അഭിമാനിക്കാം നമ്മുക്ക്.അമ്മ മലയാളത്തിനു നന്ദി.

അയന എസ്
5 D ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം