ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കൊറോണ വൈറസ്- ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്- ലേഖനം

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപനി മുതൽ സാർസ് ( സിവിയൽ അക്ക്യുട്ട് റെസ്പിറേറ്ററി സിൻഡ്രോം), മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം), കോവിഡ്-19 തുടങ്ങിയ രോഗങ്ങൾ വരെ ഉണ്ടാകാൻ ഇടയാകുന്നു. കൊറോണ വൈറസ് മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനളികയെ ബാധിക്കുന്നു.

ബ്രോങ്കഐറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937-ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 70 വർഷ ങ്ങളായി എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ എന്നിവയെയാണ് കൊറോണ ബാധിക്കുന്നത് എന്നാണ് ശാശസ്ത്രജ്ഞർ കണ്ടെത്തിയത്. കൊറോണ വൈറസിനെ "സൂർണാട്ടിക്" എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നാണ്.

ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇതിൽ നിന്നും അല്പം വ്യത്യസ്തമായ അഥവാ ജനിതകമാറ്റം സംഭവിച്ച പുതിയതരം വൈറസുകളെയാണ്. സാധാരണ ജലദോഷപനിയെപ്പോലെ ശ്വാസകോശ നളികയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും കുട്ടിക്കളിലും കൊറോണ പിടിമുറുക്കും.

ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപുറപ്പെട്ട ഈ മഹാമാരി പല രാജ്യങ്ങളിലും തന്റെ ആധിപത്യമുറപ്പിച്ച ലക്ഷകണക്കിന് ആളുകളുടെ ജീവൻ കാർന്നു തിന്നു. കൊറോണ എന്ന ലാറ്റിൻ വാക്കിന്റെ അർഥം കിരീടം എന്നാണ്. കൊറോണ എന്നാ മഹാമാരി ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശൂർ ജില്ലയിലാണ്. "ലീവൻലിയാങ് " എന്ന വ്യക്തിയാണ് കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത്.

നിഡോവൈറലസ് എന്ന നിരയിലെ കൊറോണവൈരിഡി കുടുംബത്തിലെ ഓർത്തോകൊറോണവൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ. ഓർത്തോ കൊറോണ വൈറീനിയൽ, ആൽഫ കൊറോണ വൈറസ്, ബീറ്റാ കൊറോണ വൈറസ്, ഗാമാ കൊറോണ വൈറസ്, ഡെൽറ്റ കൊറോണ വൈറസ് എന്നിങ്ങനെ നാല് ജാനുസ്സുകളുണ്ട്. ആൽഫ-ബീറ്റാ കൊറോണ വൈറസുകൾ വവ്വാലുകൾ ഉൾപ്പെടെയുള്ള സസ്തനികളിൽ വ്യാപിച്ചിരിക്കുന്നു. ഗാമാ വൈറസുകൾ പക്ഷികളേയും സസ്തനികളേയെയും ഒരുപോലെ ബാധിക്കും. പോസിറ്റീവ് സെൻസ് സിംഗിൾ -സ്ട്രാൻഡഡ് ആർ എൻ എ ജീനോം, ഹെലിക്കൽ സമമിതിയിൽ ന്യുക്ലിയോ കോപ്സിഡ് എന്നിവ ഉപയോഗിച്ചു പൊതിഞ്ഞ വൈറസുകളാണ് കൊറോണ വൈറസുകൾ. കൊറോണ വൈറസുകളുടെ ജീനോമിക്ക് വലിപ്പം ഏകദേശം, 26 മുതൽ 32 കിലോ ബേസ് വരെയാണ്. ഇത് ആർ എൻ എ വൈറസിനെക്കാൾ വലുതാണ്.

2019 ഡിസംബർ 31നു റിപ്പോർട്ട്‌ ചെയ്ത കൊറോണ വൈറസ് ചൈനയേയും ഇറ്റലിയേയും കാർന്നുതിന്ന ശേഷം നമ്മുടെ കൊച്ചു കേരളത്തെ നശിപ്പിക്കാനായി എത്തി. എന്നാൽ ഇതിനെയും നമ്മൾ മലയാളികൾ അതിജീവിക്കും. അതിനായി കേരള സർക്കാർ നടപ്പാക്കിയ പരുപാടിയാണ് "Break the chain". വർഷങ്ങൾക്കുമുൻപ്തന്നെ നമ്മൾ കേരളീയർ ഇത്തരം അസുഖങ്ങളേ നേരിടാൻ തക്കതായ ജീവിത ശൈലിയാണ് ശീലിച്ചുപോന്നത്. പുറത്തുപോയി വന്നാൽ കാലുകൾ കഴുകിയ ശേഷം അകത്തു കയറുന്നതിനു വേണ്ടിയാണ് വാതിൽക്കൽ കിണ്ടിയിൽ വെള്ളം വെക്കുന്നത്. ഹസ്ത ദാഞങ്ങൾക്ക് പകരം കൈകൾ കൂപ്പി നമസ്കാരം പറയുന്നത്. ഇന്ന് ഇതൊക്കെ ഉപേക്ഷിച്ച മലയാളി വീണ്ടും ഇത്തരം ശീലങ്ങൾ ഉപയോഗിക്കുകയാണ്. രണ്ടു പ്രളയവും, നിപ്പയും അതിജീവിച്ച നമ്മൾ മലയാളികൾ കൊറോണ യെയും അതിജീവിക്കും. .


സ്നേഹ എസ്സ്
IX A ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം