ഗവ. യു പി സ്കൂൾ, തെക്കേക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹരിത കേരളം മിഷൻ- ശുചിത്വ മാലിന്യ സംസ്കരണ ദൗത്യത്തിന്റെ ഭാഗമായി  നടത്തിവരുന്ന  ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യമുക്ത ഓഫീസുകൾ ആക്കി മാറ്റുന്നതിനുള്ള  ഹരിത ഓഫീസ് പ്രവർത്തനങ്ങൾ   പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചു.  ഇതിന്റെ ഭാഗമായി ഈ വിദ്യാലയത്തിനെ  സി- ഗ്രേ‍ഡ് ഉള്ള ഹരിത ഓഫീസായി പ്രാഖ്യാപിച്ചു.

2018-2019   അധ്യയനവർഷത്തിൽ  ഈ വിദ്യാലയത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ദേവനാരായണൻ USS  സ്കോളർഷിപ്പ് കരസ്ഥമാക്കി.

സ്കൂൾ ശാസ്ത്രമേളകളിലും കലോത്സവങ്ങളിലും  സ്പോർട്സ് മേളകളിലും  ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ  മികച്ച നിലവാരം പുലർത്തി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുന്നുണ്ട്.

വിദ്യാഭ്യാസ വകുപ്പ് ശാസ്ത്രരംഗം നടത്തിയ ശാസ്ത്ര ലേഖന മത്സരത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ പാർവ്വതി രമേശൻ ഉപജില്ലാ തലത്തിൽ  ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാംസ്ഥാനവും നേടി.

2021-2022  അധ്യയനവർഷത്തിൽ അഭിനവ് കൃഷ്ണ, ആരുഷി. സി. ആശിഷ് എന്നി വിദ്യാർത്ഥികൾ LSS  സ്കോളർഷിപ്പ് കരസ്ഥമാക്കി.