ഗവ. യു പി സ്കൂൾ, ഇടക്കുന്നം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രണ്ട് ശതാബ്ദങ്ങൾക്കു ശേഷം 1974 ൽ

ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ സി എച് മുഹമ്മദ്‌ കോയ അതിന്റ ഉദ്ഘാടനം നിർവഹിച്ചു. പ്രഗത്ഭരായ പലരും ഈ വിദ്യാലയത്തിന്റെ സാരഥികളായിട്ടുണ്ട്. പിന്നീടുള്ള വർഷങ്ങൾ വിദ്യാലയത്തെ സംബന്ധിച്ചു വികസനത്തിന്റെ കാലഘട്ടമായിരുന്നു. ജനകീയ അസൂത്രണത്തിന്റ ആദ്യ ഘട്ടത്തിൽ അതായത് 1997ൽ ആലപ്പുഴ ജില്ലയിലെ അതിന്റ ഗുണഭോക്താവാകുന്നതിന് നമ്മുടെ വിദ്യാലയത്തിനു കഴിഞ്ഞു. വിദ്യാലയംത്തിനു ചുറ്റുമതിൽ കെട്ടിയാണ് ആ സംരംഭം വിജയകരമാക്കിയത്.

2001-02ൽ വിദ്യാലയം സമുചിതമായി അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചു. സെമിനാറുകൾ, പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമങ്ങൾ, ആരോഗ്യ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം കണക്കിലെടുത്തു 1ആം ക്ലാസ്സ്‌ മുതൽ ഇംഗ്ലീഷ് പഠനം ക്രമമായും, ശാസ്ത്രീയമായും നടപ്പിലാക്കി.2003-04ലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌ക്കാരവും,2004-05ലെ മികച്ച അദ്ധ്യാപകനുള്ള പുരസ്‌ക്കാരവും ഈ വിദ്യാലയത്തിനു ലഭിച്ചു.

നേട്ടങ്ങൾ ഒട്ടനവധി ഉണ്ടങ്കിലും പൊതു ചിന്താധാരയിലുണ്ടായ ചില മാറ്റങ്ങൾ ഞങ്ങളുടെ വിദ്യാലയത്തോടുള്ള മനോഭാവത്തിനും മാറ്റം വരുത്തിയിട്ടുണ്ട്. എങ്കിലും നിഷ്പക്ഷമതികൾക്ക് ഈ വിദ്യാലയം അവരുടെ പ്രതീക്ഷാകേന്ദ്രമാണ്.

ശാന്തസുന്ദരമായ അന്തരീക്ഷത്തിലും പരിശുദ്ധമായ മണ്ണിലും ഒട്ടേറെ മാറ്റങ്ങളിലൂടെയും പുതുമയാർന്ന പ്രൗഢിയിലും ഇപ്പോഴും നിറം മങ്ങാതെ നിലനിൽക്കുന്നു. ഇനിയുള്ള കാലവും ഇതിന്റെ പേരും പ്രശസ്തിയും എന്നും എക്കാലവും നിലനിൽക്കും എന്ന പ്രതീക്ഷയോടെ.