ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/42.ദേശീയ ശാസ്ത്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്
പോസ്റ്റർ
ലഘുപരീക്ഷണം
ശാസ്ത്രദിന സന്ദേശം
പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസിന് നൽകിയ ആദരവ്

ഡോ.വെങ്കിട്ട ചന്ദ്രശേഖര രാമൻ രാമൻപ്രഭാവം കണ്ടുപിടിച്ച ദിനമായ ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി വിവിദ്യാലയം ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ശാസ്ത്രാവബോധം എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥി ദേവിക ഡോ. വി വി രാമനെ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തി. എസ് ആർ ജി കൺവീനർ രേഖ ദേശിയ ശാസ്ത്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നിരവധി ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു. ദേശീയ ശാസ്ത്രദിനത്തിന്റെ ഭാഗമായി പ്രഥമ ശാസ്ത്രാചാര്യ പുരസ്കാര ജേതാവ് സ്റ്റുവർട്ട് ഹാരീസിനെ പൊന്നാട അണിയിച്ച് ആദരിച്ചു.വിദ്യാർത്ഥികൾ ശാസ്ത്രപാർക്കിലെ പഛനോപകരണങ്ങൾ പരിചയപ്പെട്ടു.