ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ബാലവേലവിരുദ്ധദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു സമൂഹത്തിലെ നിർണായകമായ ഘടകമാണ് കുട്ടികൾ. എന്നാൽ കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികൾ ലോകമെമ്പാടുമുണ്ട്. ഈ സാഹചര്യത്തിൽ ബാലവേല നിരോധനത്തെക്കുറിച്ച് സമൂഹത്തിന് ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്. 2023ലെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രമേയം 'എല്ലാവർക്കും സാമൂഹിക നീതി' എന്നതാണ്. ബാലവേല അവസാനിപ്പിക്കുക!'.

ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ ബാല്യത്തെ സംരക്ഷിക്കേണ്ടതിന്റെ അവശ്യകതയെക്കുറിച്ച് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സംസാരിച്ചു. പ്രഥമാധ്യാപകൻ ചൊല്ലിക്കൊടുത്ത ബാലവേലവിരുദ്ധ പ്രതി‍ജ്‍ഞ കുട്ടികൾ ഏറ്റു പറഞ്ഞു.