ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളുടെ വായനശീലവും സാഹിത്യ രചനാശേഷിയും പരിപോഷിപ്പിക്കാൻ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഈ വിദ്യാലയത്തിൽ കഴിഞ്ഞ ഇരുപത്തഞ്ച് കൊല്ലമായി ഈ വേദി സജീവമായി പ്രവർത്തിക്കുന്നു. മലയാളം അധ്യാപികയായ കൃഷ്ണ പ്രിയ എന്ന അധ്യാപികയാണ് വേദിക്ക് നേതൃത്വം നൽകുന്നത്. വേദിയിലെ അംഗങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും യോഗം ചേർന്ന് വായിച്ച പുസ്തകങ്ങളുടെ ചർച്ച സംഘടിപ്പിക്കുകയും അവർ രചിച്ച സാഹിതൃസൃഷ്ടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഉപജില്ല-ജില്ല തലങ്ങളിൽ നടന്ന പല മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.