ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാട്ടിലെ പുരോഗമനവാദിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ. ഇലഞ്ഞിക്കൽ രാമക്കുറുപ്പ് എന്ന മഹദ് വ്യക്തി 1932 ൽ ഈ പ്രദേശത്തെ കുട്ടികൾക്കായി ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ഓലകെട്ടിമറച്ച ഒരു പാഠശാല ആരംഭിക്കുകയുണ്ടായി. ആ കാലത്ത് നാട്ടുകാർ ശ്രമദാനമായി ഓലയും മറ്റ് നിർമ്മാണസാമഗ്രികളും കൊണ്ടുവന്നാണ് പള്ളിക്കൂടം നിർമ്മിച്ചത്. കാലക്രമേണ ഈ പള്ളികൂടം പ്രൈമറി സ്കൂളായി മാറി. ആദ്യകാലത്ത് പെരുന്തുരുത്ത് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിനോട് ജ്ഞാനോദയം എന്ന പേര് ചേർത്ത് പെരുന്തുരുത്ത് ജ്ഞാനോദയം എൽ.പി സ്കൂൾ എന്ന് പേരു നൽകി. പിന്നീട് യു.പി ക്ലാസ്സുകൾ വരെ അധ്യയനം ആരംഭിച്ചു. പഴമക്കാരുടെ ഇടയിൽ ഈ സ്കൂൾ ഇന്നും ഇലഞ്ഞിക്കൽ സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഏറെ പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന കയർ-കർഷക കുടുംബങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ജ്ഞാനോദയം സ്കൂൾ. അന്നത്തെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിൽ സ്കൂളിന്റെ നടത്തിപ്പ് ബുദ്ധിമുട്ടായി വന്നപ്പോൾ 1947-48 ൽ എൽ.പി വിഭാഗം ഗവൺമെന്റിലേക്ക് കൈമാറി. ആ പേരുതന്നെ നിലനിർത്തണം എന്ന് ആവശ്യപ്പെട്ടപ്രകാരം സ്കൂളിന്റെ പേര് ഗവ. പി.ജെ എൽ.പി സ്കൂൾ എന്നായി. യു.പി സ്കൂൾ ഇപ്പോഴും മാനേജ്മെന്റിനു കീഴിൽ പ്രവർത്തിച്ചുവരുന്നു.