ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/വൃത്തി കുട്ടികളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി കുട്ടികളിൽ

കുട്ടികൾ പഠിച്ചിടേണം
വൃത്തിയെന്ന നല്ല ശീലം
കൃത്യമായും ചിട്ടയോടെ
തുടർന്നിടേണം നിത്യവും

രണ്ടു നേരം പല്ലു നന്നായി
വൃത്തിയാക്കീടേണം നമ്മൾ
പോഷകവും വ‍ൃത്തിയും ഉള്ള
ഭക്ഷണം കഴിച്ചിടേണം

തിളപ്പിച്ചാറിയ വെള്ളം മാത്രം
കുടിച്ചിടേണം ദിനവും നമ്മൾ
ആഹാരത്തിനു മുൻപും പിൻപും
കൈകൾ നന്നായി കഴുകിടേണം

നഖങ്ങൾ വെട്ടി കൈകാലുകൾ
വൃത്തിയായി നമ്മൾ സുക്ഷിക്കേണം
ദിനവും കുളിച്ച് വൃത്തിയുള്ള
വസ്ത്രമേ നമ്മൾ ധരിച്ചിടാവൂ

കളി കഴിഞ്ഞാൽ കൈയ്യും കാലും
മുഖവുമൊക്കെ കഴുകിടേണം
തുമ്മലോ ചുമയോ വരുന്നേരം
തൂവാല കൊണ്ടു വായ് പൊത്തിടേണം

പഠനമുറിയിൽ പുസ്തകങ്ങൾ
ചിട്ടയോടെ അടുക്കണം
പരിസരം വൃത്തിയാക്കിടേണ്ടത്
നമ്മുടെ ആവശ്യമോർക്ക
പ്രവർത്തിയാലും പരിശ്രമത്താലും
നേടിടാത്തതൊന്നുമില്ല
നമ്മളെ നമ്മൾ കരുതിടേണം
നാടിനെ നമ്മൾ കാത്തിടേണം
 

അനാമിക എസ്സ് ശങ്കർ
2 B ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത