ഗവ. എൽ. പി. എസ്. അണ്ടൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അണ്ടൂർ ദേശത്ത് സ്ഥിതിചെയ്യുന്നഗവ. എൽ. പി. എസ്. അണ്ടൂർ സ്ഥാപിതമായിട്ട് 98 വർഷം പിന്നിടുന്നു. 1923-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് 'ആശാൻ' സ്ഥാനപ്പേരു നൽകിയ ചിറഴിൻകീഴിലെ പുരാതനമായ ആക്കോട്ടു കുടുംബത്തിലെ 'മാതു ആശാൻ 'എന്ന മാധവൻപിള്ളക്ക് കണ്ടകശ്ശനി ദോഷത്തിന് പരിഹാരമായി അദ്ദേഹത്തിന്റെ ഗുരു നിർദ്ദേശിച്ചത് വനവാസം. നിർദ്ദേശം സ്വീകരിച്ച ശിഷ്യൻ അണ്ടൂർദേശത്തു 40 ഏക്കർ വനഭൂമി വാങ്ങി കുടുംബസമ്മേതം താമസമാക്കി.1923-ൽ ശ്രീ. മാധവൻപിള്ള മൺകട്ട കൊണ്ട് സ്കൂൾകെട്ടിടം പണിയുകയും മാധവൻ പിള്ളയുടെ മകൻ ശ്രീ.കൊച്ചു ഗോവിന്ദപിള്ള ആദ്യ പ്രഥമദ്ധ്യാപകൻ ആവുകയും ചെയ്തു.ആദ്യത്തെ വിദ്യാർത്ഥി ശ്രീമതി പൊന്നമ്മ (പിന്നീട് ഇതേ സ്കൂളിൽ അദ്ധ്യാപികയായി ). മാതു ആശാൻ പഠനോപകരണങ്ങൾ വാങ്ങി കൊടുത്തും വീട്ടിൽ കഞ്ഞിയും പുഴുക്കും ഉണ്ടാക്കി വിതരണം ചെയ്തും ഉടുക്കാൻ തോർത്ത്‌ വാങ്ങി കൊടുത്തുമാണ് നിരവധി കുട്ടികളെ സ്കൂളിലെത്തിച്ചത്. ആദ്യകാലത്ത് അഞ്ചാം സ്റ്റാൻഡേർഡ് വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതിനാൽ 1964-ൽ അഞ്ചാം സ്റ്റാൻഡേർഡ് നഷ്ടപ്പെട്ട് നാല് വരെയുള്ള ഒരു എൽ പി സ്കൂളായി മാറി.