ഗവ. എച്ച് എസ് ഓടപ്പളളം / പാഠ്യേതര പ്രവർത്തനങ്ങൾ/ഫുട്ട്ബാൾ കോച്ചിങ്ങ്.

Schoolwiki സംരംഭത്തിൽ നിന്ന്
ഫുട്ബോൾ പരിശീലനം

'എന്റെ ഗ്രാമം എന്റെ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് (പ്രത്യേകിച്ച് ഗോത്ര വിദ്യാർത്ഥികളുടെ) കുറയ്ക്കാൻ വേണ്ടിയാണ് 2015 ൽ ഫുട്ബോൾ കോച്ചിങ്ങ് ആരംഭിച്ചത്. ജില്ലാ- സംസ്ഥാന തലങ്ങളിൽ മികവു തെളിയിച്ച താരങ്ങളാണ് ശനി, ഞായർ ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലുമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ ക്ലാസിൽ മിനിമം ഹാജർ വേണമെന്നതിനാൽ ഹാജരില്ലായമ ഒരു പരിധി വരെ പരിഹരിക്കാൻ ഇതിലൂടെ കഴിഞ്ഞു.