ഗവ. എച്ച് എസ് ഓടപ്പളളം/ നിർമാണ പ്രവർത്തനങ്ങൾ/കൂടുതൾ അറിയാം

Schoolwiki സംരംഭത്തിൽ നിന്ന്

2019-22 കാലഘട്ടത്തിൽ വിവിധ ഫണ്ടുകളുപയോഗിച്ച് ഒട്ടനവധി നിർമാണപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു.

ശലഭ വിദ്യാലയം പദ്ധതി

ബഹു. എക്സൈസ് മിനിസ്റ്റർ ശ്രീ. ടി. പി രാമകൃഷ്‍ണൻ അവർകളുടെ ഹണ്ടുപയോഗിച്ച് 'ശലഭ വിദ്യാലയം' എന്ന പദ്ധതി സ്കൂളിൽ നടപ്പാക്കി. പ്രീ പ്രൈമറി , എൽ. പി, വിഭാഗങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയിലൂടെ നമ്മുടെ സ്കൂൾ, വിദ്യാർത്ഥികൾക്ക് ഏറ്റവും സന്തോഷപ്രദമായ ഇടമാക്കി മാറ്റാനാണ് ലക്ഷ്യമിട്ടത്. പദ്ധതിയുടെ ഭാഗമായി ലഭിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രൈമറി , എൽ. പി, ക്ലാസ്മുറികളിൽ നൂതന ഇരിപ്പിടങ്ങൾ നിർമിച്ചു. ക്ലാസ് മുറികളിൽ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ച് മനോഹരമാക്കി. പുതിയ രീതിയിലുളള അലമാരകൾ നിർമിച്ചു. കുട്ടികൾക്കായി ശലഭ പാർക്ക് തയ്യാറാക്കി.

സ്മാർട്ട് ഇരിപ്പിടങ്ങളും സബ്‍ജക്ട് ക്ലാസ്‍ മുറികളും

സുൽത്താൻ ബത്തേരി നഗരസഭയുടെ ടി.എസ്.പി ഫണ്ടിലുൾപ്പെടുത്തി നമ്മുടെ സ്കൂളിലെ യു.പി വിഭാഗത്തിലെ മുഴുവൻ ക്ലാസുകളിലും സ്മാർട്ട് ഇരിപ്പിടങ്ങൾ ക്രമീകരിച്ചു. കോവിഡ് കാലത്ത് അകലം പാലിച്ച് ഇരിക്കാനുതകുന്ന തരത്തിൽ ഓരോ കുട്ടിക്കും പ്രത്യേകം കസേരകളും രണ്ടു പേർക്കായി ടേബിളുകളും ക്രമീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലെ ക്ലാസ് മുറികളിലുള്ളതിനു സമാനമായ സൗകര്യങ്ങൾ 6 ക്ലാസ് മുറികളിൽ ഒരുക്കി. ഓരോ വിഷയത്തിനും പ്രത്യേക ക്ലാസ് മുറികൾ എന്ന രീതിയിലുള്ള സബ്‍ജക്ട് ക്ലാസ് മുറികൾ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. നഗരസഭാ ചെയർമാൻ ശ്രീ. ടി. കെ രമേഷാണ് ഈ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചത്.