ഗവ. എച്ച് എസ് ഓടപ്പളളം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ ശാസ്ത്ര പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുക, എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുക, പരിസര മലിനീകരണത്തെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ബോധവത്കരിക്കുക, പ്രകൃതി സംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്ന ബോധം വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങലുമായി പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു.



ജൂൺ 5 : പരിസഥിതി ദിനം

2021 ജൂൺ 5 ന് പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. ഫോറസ്റ്റ് റെയിഞ്ച് ഓഫീസ‍ർ ശ്രീമതി. രമ്യ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ശ്രീ. ഗോപാലകൃഷ്ണൻ കുട്ടുകൾക്ക് മുള തൈകൾ വിതരണം ചെയ്തു. ജില്ലാ ലീഗൽ സ‍ർവീസ് അതോറിറ്റിയും സാമൂഹ്യ വനവത്ക്കരണ വിഭാഗവും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ തൈമരങ്ങൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതിയമായി ബന്ധപ്പെട്ട കഥാരചന, കവിതാ രചന, ക്വിസ്, പോസ്റ്റർ എന്നിവ ഓൺലൈനായി നടത്തി. എല്ലാ കുട്ടികളും സ്വന്തം വീട്ടിൽ ഒരു മരമെങ്കിലും നട്ടുപിടിപ്പിച്ചു.

കർഷക ദിനം

ചീങ്ങം 1 ന് കർഷക ദിനം വിപുലമായി ആഘോഷിച്ചു. കുട്ടി കർഷകരായി മാറിയ വിദ്യാർത്ഥികളുടെ വീഡിയോ സ്കൂളിന്റെ യൂ ടൂബ് ചാനലിൽ പ്രദർശിപ്പിച്ചു.