ഗവ. എച്ച് എസ് ഓടപ്പളളം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഗണിതാവബോധം വളർത്തുക, ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെ ഗണിത സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, എന്നിവ ബോഡ് മാസ്സ് എന്ന ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു.

  • ഗണിത പൂക്കള മത്സരം
ഗണിത പൂക്കളത്തിൽ നിന്ന്

ഓണാഘോഷത്തിന്റെ ഭാഗമായി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ഗണിത പൂക്കളമത്സരം നടത്തി. ഇതിനു മുന്നോടിയായി ഗണിത പൂക്കളങ്ങളെ കുറിച്ച് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുകയും യൂ ടൂബ് ലിങ്കുകൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. എൽ. പി, യു. പി, എച്ച്. എസ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചവർ ഉപജില്ലാ മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചു.

റിസൾട്ട്
എൽ. പി വിഭാഗം
1 ധ്യാൻ കൃഷ്ണ കെ. ബി 1 ബി
2 അശ്വ കൃഷ്ണ എസ് 1 ബി
യു. പി വിഭാഗം
1 അഭിരാം അനിൽ 7 ബി
2 ആദിദേവ് വി. വി 6 ബി
ഹൈസ്‍കൂൾ വിഭാഗം
1 അവന്തിക യു. എസ് 9 എ
2 അനന്യ കെ. ആർ 9 എ
  • ദേശീയ ഗണിതശാസ്ത്ര ദിനം

ലോക പ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ആണ് ഇന്ത്യയിൽ ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്. ഈ ദിനാചരണത്തിന്റെ ഭാഗമായി ഗണിത ക്വിസ് (കഹൂട്ട് ഉപയോഗിച്ച്), പസിൽ മത്സരം എന്നിവ നടത്തി