ഗവ. എച്ച്.എസ്. നാലുചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

1952 ൽ നാലുചിറയിൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1955ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾ സ്ഥിതി ചെയ്തിരുന്ന ചിറ മടവീഴ്ചയിൽ നഷ്ടമായി.അതോടെ സ്കൂൾ തോട്ടപ്പള്ളിയിലേക്ക് മാറ്റി .തോട്ടപ്പള്ളി സ്പിൽവേ പണിക്കായി വന്ന ഉദ്യോഗസ്ഥൻമാർ താമസിച്ചിരുന്ന കോർട്ടേഴ്സുകളിൽ ഒന്നിലാണ് സ്കൂൾ പ്രവർത്തിച്ചത്.1956 ൽ കോളനി വക കമ്മ്യൂണിറ്റി ഹാൾ സ്കൂൾ പ്രവർത്തനത്തിന് വിട്ടുകിട്ടി.1957 ൽ നിലവിൽ വന്ന മന്ത്രിസഭയുടെ കാലത്ത് സ്കൂളിന് സ്വന്തമായി സ്ഥലവും,തേക്കും മുളയും കൊണ്ട് നിർമിച്ച ഓലമേഞ്ഞ ‍ഷെഡും ലഭ്യമായി. അങ്ങനെ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്കൂൾ പ്രവർത്തനം തുടങ്ങി.നിരന്തര പരിശ്രമങ്ങളുടെ ഫലമായി 1980 ൽ യുപി സ്കൂളായും 2013-2014 അദ്ധ്യയന വർ‍ഷം ഹൈസ്കൂളായും ഉയർത്തപ്പെട്ടു...........................................