ഗവ.യു.പി.സ്കൂൾ ചിറ്റൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ജാഗ്രത ജാഗ്രത ജാഗ്രത
കൊറോണ എന്ന ഭീകരൻ
ചൈനയിൽ നിന്നും പുറപ്പെട്ടു
ലോക രാജ്യം കീഴടക്കി
ആളുകളെ കൊന്നു രസിച്ചു ,
മഹാമാരി കുതിച്ചുചാടി
ജനങ്ങളെ ഭയപ്പെടുത്തി
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
കാലുവച്ച കൊറോണ .....
തെക്കുതൊട്ടു വടക്കു വരെ
പാഞ്ഞു നടന്നു കൊറോണ
സാനിറ്റെെസറിൽ കൈ കഴുകി
അകലം പാലിച്ചു ആളുകൾ
മാസ്‌ക്കുകൾ ധരിച്ചു .
ചെറുത്തു നിന്ന് ജനങ്ങൾ
ലോകത്തെ വിറപ്പിച്ച
കൊറോണയുടെ അന്തകനായി
ഈ കൊച്ചു കേരളം .
കേരള ജനതയുടെ
ഒത്തൊരുമ കണ്ടു
കൊറോണ പറ പറന്നു .

അമൽ ദേവ്
3 A ഗവ.യു.പി.സ്കൂൾ ചിറ്റൂർ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത