ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ വൈറസ്സും ലോക്ക് ഡൗൺ ദിനങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്സും ലോക്ക് ഡൗൺ ദിനങ്ങളും

വീണ്ടുമിതാ കേരളത്തെ കാർന്നു തിന്നുവാൻ
ഒരു മഹാമാരി കൂടി വരവായി
കേരളം മാത്രമല്ല ലോകവും
നിശ്ചലമായി മാറി ഇപ്പോൾ
കൊറോണ വൈറസ് വന്നിതാ
അത് കോവിഡ് 19 ആയി മാറിയിതാ
കൊറോണ വൈറസ് കാർന്നു
തിന്നുന്നിതാ മർത്ത്യരെ നിങ്ങളെ
അകതാരിൽ ഭയത്തോടെ കഴിയുന്നു നാം
ജാഗ്രതരാവു കൂട്ടരെ നിങ്ങൾ
നമുക്കി ഭയങ്കരനെ തടഞ്ഞിടാം
ലോക്ക് ഡൗൺ ദിനങ്ങളിൽ വീട്ടിൽ
അടച്ചുപൂട്ടി ഇരിക്കുകയാണ് ഇന്നു നമ്മൾ
തിരക്കുകൾ മാഞ്ഞുപോയി വീട്ടരോടൊത്ത്
ചിലവഴിക്കാൻ ഏറെനേരം നിനക്കിതാ
എങ്കിലും നമ്മളിൽ പലരും
സോഷ്യൽമീഡിയയിൽ കുത്തിയിരിപ്പുതന്നെ
മൃഗങ്ങളെ കൂട്ടിലടച്ച മർത്ത്യൻ
ഇന്നിതാ കൂട്ടിൽ അടക്കപ്പെട്ടു
പ്രകൃതിയുടെ പ്രതികാരം തന്നെ ഇതു മർത്ത്യാ
സ്വതന്ത്ര ത ഇല്ലാത്തതിന്റെ രോദനം
അത് മർത്യാ നീയും അറിഞ്ഞിടേണം
ഈ ദിനങ്ങൾ സ്നേഹത്തിൻറെ അറിവിന്റെ
ദിനങ്ങളായി മാറ്റിടാം നമുക്ക്
എത്ര ദുരന്തങ്ങൾ അഭിമുഖീകരിച്ചു നമ്മൾ
എങ്കിലും തളർന്നില്ല കേരളീയർ നമ്മൾ
ഒരുമ തന്നെ കേരളത്തിലെ വിജയം
പ്രളയം അതിജീവിച്ച നമ്മൾ നിപ്പ അതിജീവിച്ച് നമ്മൾ
ഒത്തൊരുമിച്ച് കൊറേണയെ കെട്ടിച്ചയക്കാം നമുക്ക്
ഭയമല്ല കൂട്ടരേ ഇന്നു നമുക്ക് ജാഗ്രത അത്യുത്തമം

ജ്യോഷിത മനു
8 C ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത