ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/മരം പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
മരം പഠിപ്പിച്ച പാഠം


പച്ചവിരിച്ച മലകളും മലകൾക്കിടയിലൂടെ ഉദിച്ചുനിൽക്കുന്ന സൂര്യനും പച്ചപ്പുൽ നിറഞ്ഞ ഗ്രാമമായിരുന്നു തെന്നാലി മല. ആ ഗ്രാമത്തിലെ പ്രവാസിയായിരുന്നു രാമു. അവൻറെ ബാല്യകാലത്ത് വീടിനു പുറകിൽ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ പട്ടുപോലെ മൃദുലമായ പൂക്കളും പൂച്ചെടികളും പൂക്കളുമായി ചങ്ങാത്തം കൂടാൻ എത്തുന്ന വിവിധ നിറത്തിലുള്ള പൂമ്പാറ്റകളും മറ്റു പല ജീവികൾ കൊണ്ടും സമ്പുഷ്ടമായിരുന്നു ആ തോട്ടം . രാമുവിന് പ്രിയപ്പെട്ട ഒരു ആപ്പിൾ മരവും ആ പൂന്തോട്ടത്തിൽ ഉണ്ടായിരുന്നു. രാമു എന്നും ആ മരത്തിന് ചുവട്ടിൽ നിന്ന് കളിക്കുമായിരുന്നു . കുറച്ചൊക്കെ ക്ഷീണിക്കുമ്പോൾ അവൻ അതിൽ നിന്നും ആപ്പിളുകൾ തിന്നാനും ഉണ്ടായിരുന്നു അങ്ങനെ ആപ്പിൾ മരവും രാമുവിനെ ചങ്ങാതിയായി മാറി. അവൻ ഇടയ്ക്കിടയ്ക്ക് ആപ്പിൾ മരത്തിനോട് സംസാരിക്കാറുണ്ടായിരുന്നു കാലങ്ങൾ കടന്നു പോയി അവൻ വളർന്നു വലുതായി ഒപ്പം ആപ്പിൾ മരവും വലുതായി. രാമു തൊഴിലന്വേഷിച്ച് ദുബായിലും എത്തിച്ചേർന്നു. നാട്ടിൽ വരുമ്പോഴെല്ലാം രാമു ആപ്പിൾ മരത്തിനോട് സംസാരിക്കുന്നത് പതിവായിരുന്നു വർഷങ്ങൾ കടന്നുപോയി ആപ്പിൾ മരത്തിന് പ്രായംചെന്ന തോടെ അതിൽ ആപ്പിൾ കായ്ക്കുന്നതും നിന്നു ഇലകൾ കൊഴിഞ്ഞു. ആ മരം ഇപ്പോൾ പല തരത്തിലുള്ള ജീവജാലങ്ങളുടെയും വാസ സ്ഥലമായി മാറി. ഇലകൾ കൊഴിഞ്ഞ വൃദ്ധയായ നിന്ന് ആ മരത്തിന് നോക്കി രാമു പറഞ്ഞു "ഓ ....ഇനി ഇതിനെ കൊണ്ട് എന്തു പ്രയോജനം ? ഇനി ഇത് ഇവിടെ നിന്നിട്ട് ഒരു ഗുണവും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല ഈ മരം വെട്ടി എൻറെ മുറിയിൽ ഒരു കട്ടിൽ ഉണ്ടാക്കാം " . അവൻ ആ മരം വെട്ടാൻ തുടങ്ങി . ഇതുകണ്ട് അണ്ണാൻ ചേട്ടൻ അവനെ തടഞ്ഞു " അയ്യോ ഈ മരം മുറിക്കരുത് ഇതിലാണ് ഞങ്ങൾ എല്ലാവരുടെയും വാസസ്ഥലം”. പക്ഷേ രാമു അതൊന്നും കാര്യമാക്കിയില്ല. ഇത് കണ്ട പക്ഷികളും വണ്ടുകളും തേനീച്ചകളും ആ മരത്തിൽ ജീവിച്ച മറ്റു പല ജീവികളും അവൻറെ ചുറ്റും വട്ടം കൂടി . അവർ എല്ലാവരും ഒന്നിച്ചു ചേർന്ന് ഒന്നായി പറഞ്ഞു " രാമു മരം മുറിക്കരുത് "എന്നിട്ട് അവരുടെയെല്ലാം തലവനായ അണ്ണാൻ ചേട്ടൻ പറഞ്ഞു "നീ മറന്നോ നിൻറെ കുട്ടിക്കാലം ?നീ തളർന്നു ക്ഷീണിക്കുമ്പോൾ നിനക്ക് തണലേകി നിന്നെ സംരക്ഷിച്ചതും നിനക്ക് വിശക്കുമ്പോൾ വിശപ്പ് അകറ്റിയതും ഈ മരമാണ് അതു നീ മറന്നോ അതെ നിനക്ക് ആവശ്യമുള്ള എന്തും ഞങ്ങൾ തരാം " അവരോടായി പറഞ്ഞു. "ഞങ്ങൾ നിനക്ക് മാധുര്യമുള്ള പാട്ടുകൾ പാടി തരാം" കുരുവികൾ പറഞ്ഞു . "ഞങ്ങൾ നിനക്ക് മാധുര്യമുള്ള സ്വാദ് ഏറും തേൻ തരാം" കുരുവികൾ പറഞ്ഞു. രാമു എല്ലാവരോടുമായി പറഞ്ഞു എനിക്ക് എൻറെ തെറ്റ് മനസ്സിലായി ഇനിമുതൽ ഞാൻ ഒരു മരവും മുറിയുകയില്ല ആരെയും ബുദ്ധിമുട്ടിക്കുകയും വേദനിപ്പിക്കുകയോ ചെയ്യില്ല. അങ്ങനെ അവരെല്ലാവരും സുഹൃത്തുക്കളായി മാറി. അങ്ങനെ രാമു അവർക്ക് വേണ്ട ആഹാരം എല്ലാദിവസവും നൽകാൻ തുടങ്ങി. അങ്ങനെ ആപ്പിൾ മരം രാമുവിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി.

അഞ്ജന കെ ജോയ്
IV C ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ