ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:പരിസ്ഥിതി ദിനാചരണം 2023.jpg

2023-2024 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിൽ നേതൃത്വം വഹിച്ചുകൊണ്ട് സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ അവരുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ജൂൺ 5 - പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ മധുരവനം പദ്ധതി നടപ്പിലാക്കി. ഇതിനായി സ്കൂളിൽ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ ഫലവൃക്ഷത്തെകൾ നട്ടു.

ജൂൺ 21 - സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ യോഗാദിനത്തോടനുബന്ധിച്ച് യോഗ ക്ലാസ്സിൽ പങ്കെടുത്തു.

ജൂൺ 26- ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ, ലഹരി വിരുദ്ധറാലി, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ് ഇവ നടത്തി.

ആഗസ്റ്റ് 2 - എസ്. പി. സി. ദിനത്തോടനുബന്ധിച്ച് സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾക്ക് ജീവിത നൈപുണിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് നടത്തി.

ആഗസ്റ്റ് 7 - മാലിന്യമുക്ത ക്യാമ്പയിനിൽ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ പങ്കെടുത്തു.

ആഗസ്റ്റ് 15- സ്വാതന്ത്രദിനാഘോഷത്തിൽ സ്വാതന്ത്ര്യദിനറാലി, ക്വിസ് മത്സരം ,പ്രസംഗ മത്സരം , ദേശഭക്തിഗാനം തുടങ്ങിയ പരിപാടികൾ നടത്തി.

ആഗസ്റ്റ് 25, 26, 27 – ത്രിദിന ക്യാമ്പ് നടത്തി. എസ്. പി. സി. ഡയറക്ടറേറ്റിൽ നിന്നുള്ള നിർദ്ദേശപ്രകാരമുള്ള എല്ലാ പരിപാടികളും നടത്തി.

ഒക്ടോബർ 2 - ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കി. പോസ്റ്റർ രചന നടത്തി.

ഡിസംബർ 4 - ജില്ലാതല ക്വിസ് മത്സരത്തിൽ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ പങ്കെടുത്തു.

ഡിസംബർ 27-31- ജില്ലാതല അവധിക്കാല ക്യാമ്പിൽ നമ്മുടെ സ്കൂളിൽ നിന്നും 7 കേഡറ്റുകൾ പങ്കെടുത്തു.

ജനുവരി 26 - റിപ്പബ്ലിക് ദിനാഘോഷം നടത്തി.