ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/സ്കൂൾ വാഹനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്‌കൂൾ വാഹനങ്ങൾ

സ്‌കൂൾ കുട്ടികൾക്ക് സുഗമവും സുരക്ഷിതവുമായയാത്ര സൗകര്യമൊരുക്കുന്നതിനായി മൂന്ന് സ്‌കൂൾ വാഹനങ്ങൾ ഗവൺമെൻറ് ഹൈസ്‌കൂൾ അവനവഞ്ചേരിയുടെ സമ്പത്താണ് .ഇതിൽ ഒരെണ്ണം 32 സീറ്റുകൾ സ്വരാജ് മസ്ദയുടെ സ്‌കൂൾ ബസ്‌ ആണ് .വളരെയധികം എക്സ്പീരിയൻസ് ഉള്ള ഒരു ഡ്രൈവറും ആയയും ഇതിൽ കുട്ടികൾക്കുള്ള സേവനങ്ങൾക്കായി നിലകൊള്ളുന്നു. 2 മാരുതി ഒമിനി വാനുകളും കൂടി സ്‌കൂൾ വാഹന സമ്പത്തിൽ ഉൾപ്പെടുന്നു. ഓരോ ഒമിനി വാനിലും പ്രത്യേകം ഡ്രൈവർമാരും സേവന സന്നദ്ധരായി നിലകൊള്ളുന്നു .ഏകദേശം 60 കിലോമീറ്റർ ഒരു ദിവസം രാവിലെയും വൈകിട്ടും ആയി ഓടുന്നുണ്ട് .സ്‌കൂളിലെ വലിയ വാഹനം 2 ട്രിപ്പുകൾ നടത്തുന്നു .ഒമിനി വാൻ മൂന്നു ട്രിപ്പുകൾ ഓടുന്നുണ്ട് .മുന്നൂറിൽ പരം കുട്ടികൾ സ്‌കൂൾ വാഹനത്തെ ആശ്രയിച്ച് സ്‌കൂളിലെത്തുന്നു. ഇപ്പോൾ സ്‌കൂൾ ഷിഫ്റ്റ് സമ്പ്രദായം ആയതുകൊണ്ട് തന്നെ ട്രിപ്പുകളുടെ എണ്ണം കൂടി, വാഹനത്തെ ആശ്രയിക്കുന്ന എല്ലാ കുട്ടികൾക്കും സുഗമവും , സുരക്ഷിതമായ യാത്ര സൗകര്യം ഒരുക്കുവാൻ വാഹന ജീവനക്കാരും സ്‌കൂൾ ജീവനക്കാരും പ്രത്യേകം ശ്രദ്ധചെലുത്തി വരുന്നു.

അവനവഞ്ചേരി സ്‌കൂളിൽ സ്‌കൂൾ ബസ് ഉദ്ഘാടനം

അവനവഞ്ചേരി സ്‌കൂളിൽ സ്‌കൂൾ ബസ് ഉദ്ഘാടനം -എം എൽ എ അഡ്വ.ബി.സത്യനും,മജിഷ്യൻ സാമ്രാജിനോപ്പം