ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/റേഡിയോനന്മ

Schoolwiki സംരംഭത്തിൽ നിന്ന്
റേഡിയോനന്മ

42021 000012.jpg

കോവിഡ് കാലത്ത് കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുവാൻ വേണ്ടി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികളുടെ പദ്ധതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ റേഡിയോ ആണ് റേഡിയോ നൻമ.2020 ഒക്ടോബറിൽ ആരംഭിച്ച റേഡിയോ നന്മയുടെ പ്രക്ഷേപണം ഇപ്പോൾ ഒരുവർഷം പിന്നിട്ടു കഴിഞ്ഞു. ഒരു മാസം രണ്ട് എപിസോഡുകളായാണ് പ്രക്ഷേപണം. സിനർജി റേഡിയോ ക്ലബ് വഴി ഒന്നരലക്ഷതിലധികം ശ്രോതാക്കൾ ഇതിനോടകം റേഡിയോ നന്മ കേട്ടു കഴിഞ്ഞു.മൊബൈൽ ഫോണിൽ കുട്ടികൾ തന്നെ റിക്കോർഡ് ചെയ്ത് കുട്ടികൾ തന്നെ എഡിറ്റ് ചെയ്ത് അവർ തന്നെ ഈ ശബ്ദ ശകലങ്ങൾ കൂട്ടി ചേർത്താണ് റേഡിയോ പ്രക്ഷേപണം ചെയ്യുന്നത്. പതിനഞ്ചു മുതൽ ഇരുപത് മിനിറ്റ് വരെയാണ് ഓരോ എപിസോഡുകളുടേയും ദൈർഘ്യം. അധ്യാപകനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്യൂണിറ്റി പോലീസ് ഓഫീസറുമായ എൻ. സാബുവിന്റെ ആശയമാണ് റേഡിയോ നൻമയ്ക്ക് പിന്നിൽ.അങ്ങനെ അറിവു പകരുന്നവയും രസം പകരുന്നവയുമായ  എല്ലാം അടങ്ങുന്ന ഈ കുട്ടി റേഡിയോ ഒരു പക്ഷേ ഇത്തരത്തിൽ കുട്ടികൾ തന്നെ നയിക്കുന്ന ആദ്യ റേഡിയോ സ്റ്റേഷൻ ആയിരിക്കും. അവരവുടെ വീടുകളിലിരുന്ന് വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചകളിലൂടെയാണ് ഓരോ എപ്പിസോഡും തയ്യാറാക്കുന്നത്. റേഡിയോ നന്മയുടെ ഡയറക്ടർമാർ പത്താം ക്ലാസുകാരായ സാത്വിക ദിലീപും സാനിയയുമാണ്. ഒപ്പം കോ ഓർഡിനേറ്ററായി എട്ടാം ക്ലാസുകാരി ഏഞ്ചൽ മരിയയുമുണ്ട്. ഇവർ മൂവരുമാണ് റേഡിയോ നൻമയുടെ ആർ.ജെ.മാരായി എത്തുന്നതും. അധ്യാപികയും അഡിഷണൽ കമ്യൂണിറ്റി പോലീസ് ഓഫീസറുമായ ശാരികയ്ക്കാണ് സ്റ്റേഷൻ ഹെഡിൻ്റെ ചുമതല. കുട്ടികൾക്ക് വേണ്ടപ്പോൾ നിർദ്ദേശങ്ങളും സഹായങ്ങളുമായി അധ്യാപകരായ സാബുവും ശാരികയും എപ്പോഴും കൂടെയുണ്ടാവും. ഓരോരുത്തരുടേയും കഴിവുകൾക്കനുസരിച്ച് ഓരോ സെഗ്മണ്ട്സും അവർ ഗ്രൂപ്പ് ചർച്ചകളിലൂടെ തീരുമാനിക്കുന്നു. ഇങ്ങനെ ഒരു റേഡിയോ പദ്ധതിയിലൂടെ കുട്ടികളുടെ ചിന്താശേഷി, ആശയാവിഷ്ക്കാരത്തിനുള്ള കഴിവ്, അവതരണ മികവ് എന്നിവ വളർത്തിയെടുക്കാൻ കഴിയുന്നു. കൂടാതെ ടീം വർക്കിലൂടെ നേരിട്ട് കാണാതെ വിവിധ സ്ഥലങ്ങളിലിരുന്ന് കൊണ്ട് ഓരോ എപ്പിസോഡും എങ്ങിനെ മികച്ചതാക്കാമെന്ന പ്രായോഗിക പരിശീലനവും കുട്ടികൾക്ക് ലഭിക്കുന്നു. മലയാളത്തിൻ്റെ സ്വന്തം ഗായിക ശ്രീമതി കെ.എസ്.ചിത്ര, ശ്രീ. പി. വിജയൻ ഐ.പി.എസ് എന്നിവരും റേഡിയോ നൻമയിൽ അതിഥികളായി എത്തിയിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കൊപ്പം മറ്റ് വിദ്യാർഥികൾക്കും പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം റേഡിയോ നൻമ ഒരുക്കുന്നു. അങ്ങിനെ ലോക് ഡൗൺ കാലത്തെ വിരസത മാറ്റാൻ ആരംഭിച്ച റേഡിയോ നൻമ ഇന്ന് കുട്ടികളുടെ സ്വന്തം റേഡിയോ സ്റ്റേഷനായി മാറി മുന്നേറുകയാണ്. അതിഥിയോടൊപ്പം, ലോകം പോയ വാരം, വായനയുടെ വസന്തം, വെള്ളിത്തിര, ബ്യൂട്ടി ടിപ്പ്സ് , ഹെൽത്ത് ടിപ്പ്സ്, ടേസ്റ്റി ബഡ്സ് എന്നിങ്ങനെ വിവിധങ്ങളായ സെഗ്മണ്ടുകൾക്കൊപ്പം കുട്ടികളുടെ ഗാനങ്ങളും കവിതകളും എല്ലാം റേഡിയോ നൻമയിലെ വിഭവങ്ങളായി കേൾവിക്കാരിൽ എത്തുന്നു.അങ്ങനെ അറിവു പകരുന്നവയും രസം പകരുന്നവയുമായ എല്ലാം അടങ്ങുന്ന ഈ കുട്ടി റേഡിയോ ഒരു പക്ഷേ ഇത്തരത്തിൽ കുട്ടികൾ തന്നെ നയിക്കുന്ന ആദ്യ റേഡിയോ സ്റ്റേഷൻ ആയിരിക്കും

.

റേഡിയോ നന്മ മാധ്യമങ്ങളിലൂടെ


https://www.facebook.com/101673818497957/posts/334684078530262/

https://attingalvartha.com/2022/02/avanavancheri-gov-hs-radio-nanma/

https://www.facebook.com/sabu.neelakantannair/videos/449103136905646

ലതാ മങ്കേഷ്കർ സ്പെഷ്യൽ എപ്പിസോഡ്.

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന *റേഡിയോ നൻമ* യുടെ ലതാ മങ്കേഷ്കർ സ്പെഷ്യൽ എപ്പിസോഡ്. കേൾക്കുക...കേൾപ്പിക്കുക...വിടരട്ടെ നൻമയുടെ പൂക്കാലം

https://synergynetin.com/radionanma/

റേഡിയോനന്മ

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ ആരംഭിച്ചു. സിനർജി സ്കൂൾ റേഡിയോ നെറ്റ് വർക്കുമായി സഹകരിച്ച് റേഡിയോ_നൻമ എന്ന പേരിലുള്ള പ്രക്ഷേപണം ഇന്ന്, ഒക്ടോബർ 1 മുതൽ ആരംഭിച്ചിരിക്കുന്നു. കോവിഡ് കാലത്ത് കേഡറ്റുകളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി റേഡിയോ നൻമ എന്ന പേരിൽ നടത്തുന്നതാണിത് വരുന്നുസീനിയർ കേഡറ്റുകളായ സാനിയ വൈ.എസ്., സാത്വിക ദിലിപ് എന്നിവരാണ് അവതാരകർ. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങൾ, ചർച്ചാ പരിപാടികൾ, വിനോദ പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് പ്രക്ഷേപണം. .എല്ലാവരും കേൾക്കുക... ഷെയർ ചെയ്യുക...

https://synergynetin.com/radionanma

റേഡിയോനന്മ

റേഡിയോ_നൻമ യുടെ പുതിയ എപ്പിസോഡ്.

കേൾക്കുക...കേൾപ്പിക്കുക...വിടരട്ടെ_നൻമയുടെ_പൂക്കാലം
https://synergynetin.com/radionanma

റേഡിയോ നൻമയ്ക്ക് ഇത് അഭിമാന നിമിഷം...

റേഡിയോ നൻമയുടെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ മലയാളികളുടെ വാനമ്പാടി പത്മഭൂഷൺ കെ.എസ്.ചിത്ര അതിഥിയായെത്തുന്നു. ഒപ്പം കവിയും ഗാനരചയിതാവുമായ ശ്രീ. സുനിൽ ജി. ചെറുകടവും. എല്ലാ ശ്രോതാക്കൾക്കും റേഡിയോ നൻമ യുടെ ഓണാശംസകൾ. കേൾക്കുക... പ്രചരിപ്പിക്കുക ... വിടരട്ടെ നൻമയുടെ പൂക്കാലം.

പുതുവർഷപ്പുലരിയിൽ പുതുപുത്തൻ വിശേഷങ്ങളുമായി

പുതുവർഷപ്പുലരിയിൽ പുതുപുത്തൻ വിശേഷങ്ങളുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി അവതരിപ്പിക്കുന്ന #റേഡിയോ_നൻമ യുടെ ന്യൂ ഇയർ സ്പെഷ്യൽ എപ്പിസോഡ്.

പുതുവർഷപ്പുലരിയിൽ പുതുപുത്തൻ വിശേഷങ്ങളുമായി

https://synergynetin.com/radionanma

കേരളപ്പിറവി ദിന സ്പെഷ്യൽ എപ്പിസോഡ്.

അവനവഞ്ചേരി ഗവ. ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി അവതരിപ്പിക്കുന്ന #റേഡിയോ_നൻമ യുടെ കേരളപ്പിറവി ദിന സ്പെഷ്യൽ എപ്പിസോഡ്. https://synergynetin.com/thiruvananthapuram/

വിടരട്ടെ നന്മയുടെ പൂക്കാലം

റേഡിയോ_നൻമ യുടെ സെപ്റ്റംബർ 15 ൻ്റെ എപ്പിസോഡ്.

നന്മയുടെ പൂക്കാലം

ക്രിസ്തുമസ് വിശേഷങ്ങളുമായി

ക്രിസ്തുമസ് വിശേഷങ്ങളുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി അവതരിപ്പിക്കുന്ന #റേഡിയോ_നൻമ യുടെ സ്പെഷ്യൽ എപ്പിസോഡ്. കേൾക്കുക... കേൾപ്പിക്കുക...

  1. വിടരട്ടെ_നൻമയുടെ_പൂക്കാലം...

https://synergynetin.com/radionanma