ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരനഗരിയായ കോട്ടയം പട്ടണത്തോട് അടുത്തു കിടക്കുന്ന പ്രദേശങ്ങളാണ് മുട്ടമ്പലം, പള്ളിപ്പുറത്തുകാവ് , മറിയപ്പള്ളി, ഗൗതമപുരം എന്നിവ. മുട്ടമ്പലം എന്ന പ്രദേശത്തിന്റെ സ്ഥല നാമ ചരിത്രം പരിശോധിക്കുമ്പോൾ ഈ 4 പ്രദേശങ്ങൾ ആം ഏതാണ്ട് ഒരേ ചരിത്രപശ്ചാത്തലമാണുള്ളത്. ഈ പ്രദേശങ്ങൾക്കെല്ലാം ബുദ്ധമതവുമായി അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. ബുദ്ധമത ക്ഷേത്രങ്ങൾ, കോട്ടം, വട്ടം, കുറ്റി, അമ്പലം, പാലി ഭാഷയിലുള്ള പള്ളി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.

കൊടൂരാറിന്റെ വടക്ക് തീരത്ത് പള്ളിപ്പുറത്തു കാവിനും മുട്ടമ്പലത്തിനും ഇടയിലാണ് ഗൗതമപുരം സ്ഥിതിചെയ്യുന്നത്. ഇന്നത്തെ ബസേലിയസ് കോളേജിനു തെക്കായി ഇവിടെയുള്ള കൃഷ്ണപ്രതിഷ യഥാർത്ഥത്തിൽ ബുദ്ധ വിഗ്രഹം ആയിരുന്നുവെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ദളിത ബന്ധു എൻ.കെ.ജോസിന്റെ ബുദ്ധധർമ്മം കേരളത്തിൽ എന്ന പുസ്തകത്തിൽ തിരുനക്കര ക്ഷേത്രത്തിന് ബുദ്ധമതവുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. ഗോളാകൃതിയിലുള്ള ബുദ്ധസ്തൂപങ്ങൾ മുട്ടമ്പലം എന്നാണറിയപ്പെട്ടിരുന്നത് പിന്നീട് അത് സ്ഥലനാമമായി പരിണമിക്കുകയായിരുന്നു. ഗൗതമപുരം - ബുദ്ധമ്പലം ലോപിച്ച് മുട്ടമ്പലമായി എന്നൊരു വകഭേദവും കേട്ടു വരുന്നു.