ഗവൺമെന്റ് യു പി എസ്സ് മുട്ടമ്പലം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബ് പ്രവർത്തനങ്ങൾ.

സാമൂഹ്യശാസ്ത്ര ക്ലബ്ബ്

ഇന്ത്യയുടെ 75 -മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതാക ഉയർത്തി. ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന ക്വിസ്, സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടൽ, കുറിപ്പ് തയ്യാറാക്കൽ മുതലായ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി.

2019-20 അധ്യയന വർഷത്തിൽ നടത്തപ്പെട്ട കോട്ടയം ഈസ്റ്റ്‌ ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും ഗവണ്മെന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി....


ശാസ്ത്രക്ലബ്ബ്

2019-20 അധ്യയന വർഷത്തിലെ മികച്ച ശാസ്ത്രക്ലബ്ബിനുള്ള ക്യാഷ് അവാർഡ് സ്കൂളിന് ലഭിച്ചു

കഴിഞ്ഞ വർഷം നടത്തപ്പെട്ട ഓൺലൈൻ ശാസ്ത്രരംഗം പരിപാടിയിൽ പ്രോജെക്ടിന് സമ്മാനം ലഭിക്കുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു..


2021-22 അധ്യ യനവർഷത്തിലെ ശാസ്ത്രരംഗം സ്കൂൾ തല ഉത്ഘാടനം കോട്ടയം ജില്ലാ ശാസ്ത്രസാഹിത്യപരിഷത്ത് സെക്രട്ടറി ശ്രീ രാജീവ്‌ സർ നിർവഹിച്ചു...തുടർന്ന് നടന്ന കുട്ടികളുടെ ശാസ്ത്ര പരിപാടികൾ മികച്ച നിലവാരം പുലർത്തി...

രാജീവ്‌ സർ നയിച്ച 'ശാസ്ത്ര ക്ലാസ്സ്‌ '

ഓരോ കുട്ടിക്കും അതീവ ഹൃദ്യമായ അനുഭവം ആയിരുന്നു ഇത്

ഹിന്ദിക്ലബ്ബ്

മുട്ടമ്പലം ജി. യു. പി. സ്കൂളിൽ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ വളരെ ഊർജ്ജ്വസ്വലമായി നടന്നു വരുന്നു. ഹിന്ദി ഭാഷയുടെ വികാസത്തിനായി കവിത മത്സരങ്ങൾ, പോസ്റ്റർ രചന, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ നടത്താറുണ്ട്. ആഴ്ചയിൽ ഒരിക്കൽ ഹിന്ദി അസംബ്ലി നടത്തുന്നുണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി . എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസങ്ങളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നു. ഇപ്പോൾ ഓൺലൈൻ വഴി നടത്തുന്നു.

2019 ൽ നാടൻപാട്ട്, ചിത്രരചന ശില്പശാല സ്കൂളിൽ വച്ച് നടത്തി. കോട്ടയം ഈസ്റ്റ് സബ്ജില്ലയിലെ മുഴുവൻ സ്കൂളുകളിലേയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശില്പശാലയിൽ ഭക്ഷണം ഉൾപ്പെടെ യുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുവാൻ സ്കൂൾ വിദ്യാരംഗം കോർഡിനേറ്റർ ശ്രീമതി ജോളി ജോർജ്ജ് നൂൺ മിൽ ഓഫീസർ ശ്രീമതി ശാലിനി എന്നിവർ ബദ്ധശ്രദ്ധാലുക്കളായി

2021-22 അധ്യയന വർഷത്തിലെ ഓൺലൈൻ സബ്ജില്ല മത്സരത്തിൽ ചിത്രരചനയിൽ (LP) - പ്രജ്വൽ ജോൺ , കവിതാ പാരായണത്തിൽ (UP) ആഷേർ റെജി ലൂക്ക് എന്നിവർ രണ്ടാം സ്ഥാനം വീതം നേടി. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ്സുവരെയുള്ള എല്ലാ കുട്ടികളും കവിത, ചിത്രരചന, നാടൻപാട്, പ്രസംഗം, പാട്ട് തുടങ്ങിയവയിൽ വളരെ സജീവമായി പങ്കെടുക്കുന്നു.