ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര/അക്ഷരവൃക്ഷം/കൊറോണ സൗഗന്ധികം ഓട്ടൻതുള്ളൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ സൗഗന്ധികം ഓട്ടൻതുള്ളൽ

പണ്ടൊരു നാളിൽ പട്ടണ നടുവിൽ
വന്നു പിറന്നൊരു മാരക രോഗം
കൊറോണയെന്നൊരു വൈറസ് വിരുതൻ
കൊണ്ടു വരുന്നീ മാരക രോഗം
കോവിഡ് 19 എന്നൊരു പേരിൽ
ലോകം മുഴുവൻ പാറി നടന്നു
ഭാരതമണ്ണിലുമെത്തീ വിരുതൻ
ഭീതിയിലാണ്ടൂ ഭാരതമൊന്നായ്
മോദി സാറും വിജയൻ സാറും
ഷൈലജടീച്ചറും ചർച്ച തുടങ്ങി
പെട്ടെന്നവരുടെ ചിന്തയിലപ്പോൾ
വന്നു തെളിഞ്ഞൂ നല്ലൊരുപായം
പ്രഖ്യാപിച്ചു ലോക്ഡൗണപ്പോൾ
കൈകൾ കഴുകൂ മാസ്ക് ധരിക്കൂ
വീട്ടിലിരുന്നൂ ഭാരതമക്കൾ
കൊറോണ വിരുതനെ നാടു കടത്താൻ
വീഥികൾ തോറും പാറി നടന്നു
വിരുതൻ കോവിഡ് രോഗവുമായി
ഒറ്റക്കുഞ്ഞിനെ കാണ്മാനില്ല
സ്കൂളുകളമ്പലമൊക്കെ പൂട്ടി
വൈറസ് വിരുതൻ കെട്ടും കെട്ടി
വന്ന വഴിക്കൊരു യാത്ര തുടങ്ങി.

ശിവപ്രിയ.ഡി.നായർ
6 എ ഗവ.യൂ.പി. സ്കൂൾ ,ചെമ്മനത്തുകര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത