ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗങ്ങളെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം രോഗങ്ങളെ

രോഗത്തിൽ നിന്നെല്ലാം രക്ഷ നേടാം
വേഗം നമുക്കെല്ലാം രക്ഷ നേടാം
രോഗപ്രതിരോധം ചെയ്താൽ നമുക്ക്
രോഗത്തിൽ നിന്നും രക്ഷ നേടാം
ചിക്കുൻഗുനിയാ, ‍ഡങ്കിപ്പനി
എലിപ്പനി, മലമ്പനി പലതരം രോഗങ്ങൾ
എന്തൊക്കെ രോഗങ്ങൾ പിടിപെടുന്നു
നമ്മുടെ നാട്ടിൽ നിങ്ങൾ കണ്ടോ?
രോഗത്തെ പ്രതിരോധിക്കാം നമുക്ക്
ഒന്നായിച്ചേർന്ന് പ്രതിരോധിക്കാം
കൊറോണ വൈറസും നിപ്പയുമൊക്കെ
വലിയ രോഗങ്ങളാണെന്നറിയില്ലേ?
കൈകൾ നന്നായി കഴുകീടാം
വീടും പരിസരവും വൃത്തിയാക്കാം
കൊതുകും എലിയും രോഗം പരത്തും
അതുകൊണ്ടു നാമെല്ലാം ശ്രദ്ധിക്കണം
തുമ്മുമ്പോൾ നാമെല്ലാം ശ്രദ്ധിക്കണം
വായ് പൊത്തി വേണം തുമ്മാൻ ഇനി
ചുമയ്ക്കുമ്പോഴും അതുപോലെ തന്നെ
വായ് പൊത്തി വേണംചുമച്ചീടുവാൻ
അതുകൊണ്ടു കൂട്ടരേ നമുക്കൊന്നായ്-
ചേർന്നു രോഗത്തെ പ്രതിരോധിക്കാം
പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാൽ
രോഗങ്ങളെല്ലാം പറപറക്കും.
 

അലീന സാബു
6A ഗവ യു പി എസ് അയ്യർകുളങ്ങര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത