ഗവൺമെന്റ് എൽ പി എസ് ഗോപാൽപേട്ട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആദ്യകാലത്ത് ഒന്നാം തരം മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകൾ നടന്നിരുന്ന വിദ്യാലയം ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.1950-കളിൽ കൃഷ്ണൻ മാഷായിരുന്നു പ്രധാനധ്യാപകൻ. 1974 ൽ നടന്ന പുനരുദ്ധാരണത്തിൽ ഈ കെട്ടിടം മാറ്റി ഓടു മേഞ്ഞ കൂടുതൽ വിശാലമായ L ആകൃതിയിൽ പുതിയ കെട്ടിടം നിർമ്മിക്കുകയുണ്ടായി. ആ കാലഘട്ടത്തിൽ ലക്ഷ്മി ടീച്ചറായിരുന്നു പ്രധാനധ്യാപിക. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും പ്രദേശവാസിയുമായ ജോസഫ് നിക്സൺ മാസ്റ്റർ ആണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ.

നിലവിൽ പ്രിപ്രൈമറിയും 1മുതൽ 4 വരെയുള്ള പ്രൈമറി ക്ലാസുകളും ഉൾകൊള്ളുന്ന വിദ്യാലയം വികസനത്തിന്റെ പാതയിലാണ്. കേരള സർക്കാറിന്റെ വികസന ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2022-23 അക്കാദമിക വർഷം ആരംഭിക്കുന്നതിനുമുമ്പായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് ലക്ഷ്യമിടുന്നത്.