ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/മനുഷ്യൻ വരുത്തിവച്ച പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യൻ വരുത്തിവച്ച പ്രളയം
       കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് പ്രളയം മനുഷ്യരുടെ പ്രവർത്തിക് പ്രകൃതി കൊടുത്ത ശിക്ഷയാണ് പ്രളയം മനുഷ്യർ കാടുകൾ വെട്ടിത്തെളിച്ചു അവിടെ ഫ്ളാറ്റുകളും ബിൽഡിങ് കളും സ്ഥാപിച്ചു കുന്നുകൾ നികുതി പുഴകൾ മണ്ണിട്ടുനികത്തി പ്രകൃതിയുടെ മനോഹാരിതയെ തന്നെ മനുഷ്യർ തകർത്തു മുതിർന്നവർ അവരുടെ കുട്ടികളെ മണ്ണിൽ കളിക്കാൻ പോലും സമ്മതിക്കാറില്ല മണ്ണും മനുഷ്യനുമായുള്ള അടുപ്പം അകലുവാൻ തുടങ്ങി ഇത്രത്തോളം ക്രൂരതകൾ മനുഷ്യർ പ്രകൃതിയോട് ചെയ്തു ഇതിനെയൊക്കെ ഫലമാണ് പ്രകൃതി മനുഷ്യന് ഈ തിരിച്ചടികൾ കൊടുത്തത്
          പ്രളയത്തിൽ പാവപ്പെട്ടവരും പണക്കാരും അടക്കം എല്ലാവരും ദുരിതം അനുഭവിച്ചു മനുഷ്യൻ സമ്പാദിച്ചതും കൂട്ടി വെച്ചതും ആയ എല്ലാം നഷ്ടപ്പെട്ടു ജാതിമതഭേദമന്യേ എല്ലാരും ഒന്നായി നിന്നു ഈ ദുരന്തത്തിൽ എല്ലാവരും ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് പോലെ ഒന്നുകൂടി ഇവരെ പ്രളയത്തിൽ നിന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ അവരുടെ ജീവൻ പണയം വെച്ച് സഹായിച്ചു ഒരു ദുരന്തം വന്നപ്പോൾ മനുഷ്യരാശി എല്ലാം ഒറ്റക്കെട്ടായി സഹായിച്ചു പണക്കാർ ഈ മത്സ്യത്തൊഴിലാളികളെ കാണുമ്പോൾ പുച്ഛവും പരിഹാസവും ആണ് കാണിച്ചിരുന്നത് ആ മത്സ്യത്തൊഴിലാളികൾ വേണ്ടിവന്നു ഇവരെ എല്ലാം രക്ഷിക്കാൻ വേണ്ടി
          പാവപ്പെട്ടവരും പണക്കാരും ഒരു നൂറ്റാണ്ടുകൊണ്ട് സമ്പാദിച്ച എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാണ്ടായി കഷ്ടപ്പെട്ട് കടംവാങ്ങിയും ഉണ്ടാക്കി വീടുകൾ നഷ്ടപ്പെട്ടു നൂറുകണക്കിന് ജനങ്ങൾ ഈ ദുരന്തത്തിൽ മരണപ്പെട്ടു എല്ലാവരും ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കാൻ ആരംഭിച്ചു എന്ന് തിരികെ പോകും പ്രദീക്ഷയിലാണ് ഓരോരുത്തരും ജീവിച്ചത്
         പ്രകൃതി മനുഷ്യനു നൽകിയ ഈ ശിക്ഷയിൽ മനുഷ്യർ മനസ്സിലാക്കി അവർ എത്രത്തോളം തെറ്റാണ് ചെയ്തത് എന്ന്. ഈ ദുരന്തത്തിൽ ഊടെ മനുഷ്യർ അവരുടെ അഹങ്കാരവും എല്ലാം നഷ്ടപ്പെടുത്തി. ഇനി ഒരിക്കലും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ മുതിരില്ല. എപ്പോഴും ഇനി ഒരു ഭയം അവരുടെ മനസ്സിൽ ഉണ്ടാകും.
            പ്രളയം മനുഷ്യർക്ക് പ്രകൃതി നൽകുന്ന പാഠം അല്ലെങ്കിൽ സന്ദേശമാണ്. അതിലൂടെ മനുഷ്യരിൽ ഭൂരിഭാഗം പേരും നല്ലവരായ മാറി. മനുഷ്യർ ചെയ്തു കൂട്ടിയ ക്രൂരതകളിൽ ഒന്ന് മാത്രമാണ് ഇവയെല്ലാം. മനുഷ്യൻ ചെയ്യുന്ന ഓരോന്നിനും പ്രകൃതി തിരിച്ചടികൾ നൽകുകയാണ്.
 " പ്രളയം മനുഷ്യന് ഒരു പാഠമാകട്ടെ"
ജീത്തൂ എ സ്
X A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം