ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/മനുഷ്യരാശിയും കോറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരാശിയും കോറോണയും

കൊറോണ എന്ന വൈറസ് ലോകത്തെ ഭീതിയിലാക്കുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്. ഇതിനകം ലോകമെമ്പാടും ഈ വൈറസ് വ്യാപിചിരിക്കുന്നു. 1931ൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്, ചൈനയിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ലോകത്തിലെ പകുതിയോളും രാജ്യങ്ങളിൽ ഇപ്പോഴും രോഗബാധ സ്ഥിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. പനി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. പിന്നീട്, ഇതു നിമോണിയയിലേക്കു നയിക്കും. മനുഷ്യരും പക്ഷികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ ഈ വൈറസുകൾ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നുണ്ട്, അതുകൊണ്ടു" ക്രൗൺ" എന്ന് അർത്ഥം വരുന്ന കൊറോണ എന്ന് പേര് നല്കിയിരിക്കുന്നത്. ശാസ്ത്രജ്ഞർ ഇതിനെ സൂ നോട്ടിക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇതുവരെ വാക്‌സിൻ കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നല്കുന്നതു. ഇവ ആർ. എൻ. എ വൈറസിനേക്കാൾ വലുതാണ്. ജാഗ്രതയോടും കരുതലോടും മാത്രമേ ഈ വൈറസിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളു. സമൂഹത്തിൽ നിന്നും അകലം പാലിച്ചും, ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പരിഗണിച്ചും മാത്രമേ കൊറോണ എന്ന മഹാമാരിയേ അതിജീവിക്കാൻ കഴിയുകയുള്ളു. മനുഷ്യ ചരിത്രത്തിൽ ആദ്യമായാണ് വൈറസുകൾ ഇത്രയും നാശം വിതക്കുന്നത് . ലോകാര്യോകസംഘടന കൊറോണ വൈറസിനെ മഹാമാരിയായ പ്രഖ്യാപ്പിച്ചു. രാജ്യം ഒരു മഹാവിപത്തിനെ നേരിട്ട് കൊണ്ടിരിക്കുകയാണ്. "ഈ യുദ്ധം തീരുന്നത് വരെ കരുതലോടെ നമ്മുക്ക് മുന്നേറാം ".

ഷിഫാന ഇസഡ് എ
9 G, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം